നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് പ്രിയാമണിയോട് യുവാവ്; താരത്തിന്റെ മറുപടി ഇങ്ങനെ!

കൊച്ചി: (www.kvartha.com 02.04.2021) സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആള്‍ക്ക് ചുട്ടമറുപടി നല്‍കി പ്രിയാമണി. നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്നായിരുന്നു പ്രിയാമണിയോടുള്ള കമന്റ്. സൈലിങ് മാന്‍ എന്ന വ്യാജ ഐഡിയില്‍ നിന്നാണ് അശ്ലീല കമന്റ് വന്നത്.Netizen asks Priyamani's photo, the actress gives a fitting reply!, Kochi, News, Cinema, Entertainment, Actress, Social Media, Kerala
'ആദ്യം നിങ്ങളുടെ വീട്ടില്‍ ഉള്ളവരോട് ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം.'എന്നായിരുന്നു പ്രിയാമണിയുടെ മറുപടി. പ്രിയാമണിയെ പിന്തുണച്ച് താരങ്ങള്‍ ഉള്‍പെടെ നിരവധിപേര്‍ രംഗത്തുവന്നു.

ഇത്തരം വ്യാജ മുഖങ്ങളുമായി എത്തുന്ന ശല്യക്കാരെ സൈബര്‍ പൊലീസിനെ ഉപയോഗിച്ച് കണ്ടെത്തണമെന്ന് ആളുകള്‍ പറയുന്നു. നടി നിയമപരമായി മുന്നോട്ടുപോകണമെന്നും ഈ വ്യാജ ഐഡിയിലെ ആളിന്റെ യഥാര്‍ഥ മുഖം സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടണമെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.

പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി വേഷമിട്ട മലയാള ചിത്രം. സൂപര്‍ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാന്‍ രണ്ടാം സീസണിലും പ്രിയാമണി അഭിനയിക്കുന്നുണ്ട്.

Keywords: Netizen asks Priyamani's photo, the actress gives a fitting reply!, Kochi, News, Cinema, Entertainment, Actress, Social Media, Kerala.

Post a Comment

Previous Post Next Post