5 ദിവസം മുമ്പ് കാണാതായ കമിതാക്കളെ മരക്കൊമ്പില്‍ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 19, 2021, 19:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെറുതോണി: (www.kvartha.com 19.04.2021) അഞ്ചു ദിവസം മുമ്പ് കാണാതായ കമിതാക്കളെ മരക്കൊമ്പില്‍ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി മാങ്കടവില്‍ നിന്നു കാണാതായ അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടില്‍ വിവേക് (21), മൂന്നുകണ്ടത്തില്‍ ശിവ ഗംഗ (19) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം പാല്‍ക്കുളം മേട്ടിലാണ് കണ്ടെത്തിയത്.
യുവാവ് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണ്. ഇരിങ്ങാലക്കുടയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഇവര്‍ ഉപയോഗിച്ച ബൈക് പാല്‍ക്കുളം മേട്ടില്‍നിന്ന് ഏപ്രില്‍ 14ന് കണ്ടെത്തിയിരുന്നു. ഇടുക്കി ഡപ്യൂട്ടി റേഞ്ചര്‍ ജോജി ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വനം വകുപ്പ് വാച്ചര്‍മാരാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈകിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാല്‍ കിലോമീറ്റര്‍ ഉള്ളിലേക്കു മാറിയാണു മൃതദേഹം കാണപ്പെട്ടത്.
Keywords: Lovers, who went missing 5 days ago were found hanging, Local News, News, Hang Self, Dead Body, Idukki, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
