നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ 74.91 ശതമാനം പോളിങ്

കാസര്‍കോട്: (www.kvartha.com 06.04.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ രാത്രി 8.30 വരെ ജില്ലയില്‍ 74.91 ശതമാനം പോളിങ്. ആകെയുള്ള 10,58,337 വോടര്‍മാരില്‍ 79,2,837 പേര്‍ വോട് രേഖപ്പെടുത്തി. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് -76.81 ശതമാനം.Kasaragod district polled 74.91 per cent in the Assembly elections, kasaragod,News,Assembly-Election-2021,Voters,Trending,Kerala
കാസര്‍കോട് 70.87, ഉദുമ 75.56, കാഞ്ഞങ്ങാട് 74.35, തൃക്കരിപ്പൂര്‍ 76.77 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. പുരുഷ വോടര്‍മാരില്‍ 73 ശതമാനം (37,7,356 പേര്‍) പേര്‍ വോടു രേഖപ്പെടുത്തി. സ്ത്രീ വോടര്‍മാരില്‍ 76.73 ശതമാനവും (41,5479 പേര്‍) വോട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്ജെന്‍ഡര്‍ വോടര്‍മാരില്‍ രണ്ട് പേര്‍ വോടു രേഖപ്പെടുത്തി.

നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. ( ആകെ വോട് ചെയ്തവര്‍, ആകെ വോട് ചെയ്ത പുരുഷ വോടര്‍മാര്‍, സ്ത്രീ വോടര്‍മാര്‍, ട്രാന്‍സ് ജെന്‍ഡേഴ്സ് വോടര്‍മാര്‍ എന്ന ക്രമത്തില്‍)

മഞ്ചേശ്വരം മണ്ഡലം

ആകെ വോടുചെയ്തവര്‍- 76.81 %
പുരുഷ വോടര്‍മാര്‍-73.09 %
സ്ത്രീ വോടര്‍മാര്‍-80.55 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-0

കാസര്‍കോട് മണ്ഡലം


ആകെ വോടുചെയ്തവര്‍ -70.87 %
പുരുഷ വോടര്‍മാര്‍-70.34 %
സ്ത്രീ വോടര്‍മാര്‍-71.41 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-0

ഉദുമ മണ്ഡലം

ആകെ വോടുചെയ്തവര്‍- 75.56 %
പുരുഷ വോടര്‍മാര്‍-72.46 %
സ്ത്രീ വോടര്‍മാര്‍-78.52 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-0

കാഞ്ഞങ്ങാട് മണ്ഡലം

ആകെ വോടുചെയ്തവര്‍-74.35 %
പുരുഷ വോടര്‍മാര്‍- 74.21 %
സ്ത്രീ വോടര്‍മാര്‍- 74.47 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-50 %

തൃക്കരിപ്പൂര്‍ മണ്ഡലം

ആകെ വോടുചെയ്തവര്‍- 76.77%
പുരുഷ വോടര്‍മാര്‍-74.93 %
സ്ത്രീ വോടര്‍മാര്‍-78.43
ട്രാന്‍സ്ജെന്‍ഡേര്‍സ്-100 %

Keywords: Kasaragod district polled 74.91 per cent in the Assembly elections, kasaragod,News,Assembly-Election-2021,Voters,Trending,Kerala.

Post a Comment

Previous Post Next Post