Follow KVARTHA on Google news Follow Us!
ad

പ്രതിരോധ വാക്‌സിനേഷന്‍ ശക്തമാക്കി യു എസ്; എല്ലാ മുതിര്‍ന്നവര്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Washington,News,Health,Health and Fitness,COVID-19,President,Report,World,
വാഷിങ്ടന്‍: (www.kvartha.com 07.04.2021) യുഎസിലെ എല്ലാ മുതിര്‍ന്നവര്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡന്‍. ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപോര്‍ട് ചെയ്ത യുഎസ് പ്രതിരോധ വാക്‌സിനേഷന്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.Joe Biden announces all adults in U.S. eligible for COVID-19 vaccine by April 19, Washington, News, Health, Health and Fitness, COVID-19, President, Report, World
കോവിഡ് രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ 5.56 ലക്ഷത്തിലേറെ പേരാണു മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുപ്രകാരം ചൊവ്വാഴ്ച 68,643 പുതിയ കേസുകളും 1,105 മരണങ്ങളും റിപോര്‍ട് ചെയ്തു.

18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഏപ്രില്‍ 19നകം പൂര്‍ത്തിയാക്കണമെന്നു വൈറ്റ് ഹൗസിലെ പ്രസംഗത്തില്‍ ബൈഡന്‍ ചൂണ്ടിക്കാട്ടി. നേരത്തേ വാക്‌സിനേഷന്റെ സമരപരിധിയായി നിശ്ചയിച്ചിരുന്നതു മേയ് ഒന്നായിരുന്നു.

'വാക്‌സിന്‍ ലഭിക്കുന്നത് നമ്മള്‍ എളുപ്പമാക്കി. 150 ദശലക്ഷം ഷോട്ടുകള്‍ നല്‍കിയ ആദ്യ രാജ്യവും 62 ദശലക്ഷത്തിലധികം ആളുകള്‍ക്കു മുഴുവനായി വാക്‌സിനേഷന്‍ നല്‍കിയ ആദ്യ രാജ്യവും നമ്മളാണ്.' ബൈഡന്‍ അവകാശപ്പെട്ടു. ഏപ്രില്‍ 19 എന്ന സമയപരിധി നിശ്ചയിച്ചത് അതിനു ശേഷം, പ്രായം, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഗണിച്ചു രാജ്യത്തെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുക എന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

പ്രതിരോധ കുത്തിവയ്പ്പുകളുടെ നിലവിലെ നിരക്ക് തുടരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി ജൂണ്‍ 15നുള്ളില്‍ സംസ്ഥാനം വീണ്ടും തുറക്കുമെന്നു കലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം അറിയിച്ചു. മാസ്‌ക് ധരിക്കുന്നതു പോലുള്ള അടിസ്ഥാന പ്രതിരോധ നടപടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Joe Biden announces all adults in U.S. eligible for COVID-19 vaccine by April 19, Washington, News, Health, Health and Fitness, COVID-19, President, Report, World.

Post a Comment