ഇന്‍സ്റ്റഗ്രാം സുന്ദരിമാര്‍ക്കൊപ്പം മതപണ്ഡിതന്റെ ചിത്രം; റമദാന്‍ മാസത്തില്‍ ശരീര വടിവ് കാണിക്കുന്ന ഗ്ലാമര്‍ വേഷത്തിലുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോടോ വൈറലായതോടെ വിവാദവും പുകഞ്ഞു; ഒടുവില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശദീകരണം

 


മലേഷ്യ: (www.kvartha.com 20.04.2021) ഇന്‍സ്റ്റഗ്രാം സുന്ദരിമാര്‍ക്കൊപ്പം നിന്ന പ്രമുഖ മതപണ്ഡിതന്റെ ചിത്രം പുറത്തു വന്നതോടെ വിവാദം പുകയുന്നു. മലേഷ്യയിലെ സെലിബ്രിറ്റി പ്രസംഗകനായ പെന്‍സെറ്റസ് ഉം അമീന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ചൂടുപിടിച്ചതോടെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം.

ഇന്‍സ്റ്റഗ്രാം സുന്ദരിമാര്‍ക്കൊപ്പം മതപണ്ഡിതന്റെ ചിത്രം; റമദാന്‍ മാസത്തില്‍ ശരീര വടിവ് കാണിക്കുന്ന ഗ്ലാമര്‍ വേഷത്തിലുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോടോ വൈറലായതോടെ വിവാദവും പുകഞ്ഞു; ഒടുവില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശദീകരണം
അവരുടെ വസ്ത്രധാരണം ശരിയല്ലെന്നത് സത്യമാണ്, പക്ഷേ ഒരു ഫോടോയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അത് സാധിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല ഫോടോയില്‍ പുഞ്ചിരിച്ചതും കുറ്റമാണെന്ന് പറയുന്നു. ഫോടോയെടുക്കുന്ന സമയത്ത് പുഞ്ചിരിക്കുകയല്ലാതെ ദേഷ്യപ്പെടണോ എന്നും അദ്ദേഹം ചോദിച്ചു.

വിശുദ്ധ റമദാന്‍ മാസത്തില്‍ അമീന്‍ രണ്ട് സുന്ദരികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് വൈറലായത്. ശരീര വടിവ് കാണിക്കുന്ന ഗ്ലാമര്‍ വേഷത്തിലാണ് പെണ്‍കുട്ടികളുടെ നില്‍പ്. എന്നാല്‍ 31കാരനായ അമീന്‍ സ്ത്രീകളെ കെട്ടിപ്പിടിക്കുകയോ ശരീരത്തില്‍ സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ല.

ഇന്‍സ്റ്റാഗ്രാം താരമായ നാദിറ ഐസക് ഞായറാഴ്ചയാണ് ചിത്രം പോസ്റ്റ് ചെയ്തത്. റമദാന്‍ മാസ വ്രതവുമായി ബന്ധപ്പെട്ട ചടങ്ങില്‍ എത്തിയപ്പോഴുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നര ലക്ഷം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് നദിറ. സ്വന്തമായ ഒരു സൗന്ദര്യ സംരംഭവും ഇവര്‍ നടത്തുന്നുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി ഗ്ലാമറസായുള്ള ചിത്രങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്.

ചടങ്ങില്‍ 20 കാരിയായ ഈ സംരംഭക ട്രോയ്ക എന്ന പുതിയ സൗന്ദര്യവര്‍ധക ഉല്‍പന്നം പുറത്തിറക്കുകയും ചെയ്തു. റമദാനുമായി ചേര്‍ന്ന് ഒരു ഹ്രസ്വ പ്രസംഗം നടത്താന്‍ പി യു അമിനെ ക്ഷണിച്ചിരുന്നു. ചിത്രത്തില്‍ നാദിറയ്‌ക്കൊപ്പം കാണുന്ന ഹെര്‍ട്ടോണി ലിങ്ഗോമും (ഹാര്‍ട്ട് ടോണി) ചടങ്ങില്‍ എത്തിയിരുന്നു. ഈ സമയത്താണ് ചിത്രം പകര്‍ത്തിയത്.

നാദിറയ്ക്കും ഹെര്‍ടോണി ലിങ്ഗോമിനും ഒപ്പം നില്‍ക്കുന്ന ചിത്രത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. വെളുപ്പ് നിറത്തിലുള്ള നീളന്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയതാണ് പ്രശ്‌നം. മുസ്ലീങ്ങള്‍ പുണ്യമായി കരുതുന്ന റമദാന്‍ മാസത്തില്‍ ഇത്തരം വസ്ത്രധാരണം നല്ലതല്ല എന്നാണ് പ്രധാന വിമര്‍ശനം.

വിമര്‍ശനം ഉയര്‍ന്നതോടെ നാദിറ ക്ഷമാപണവുമായി രംഗത്തെത്തി. റമദാന്‍ ഫാസ്റ്റ് ഇവന്റ് സന്തോഷകരമാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു താന്‍ അമീനെ ക്ഷണിച്ചത്. പക്ഷേ അത് വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നാദിറ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

Keywords:   ‘It’s not like I hugged them’: Photo of preacher PU Amin flanked by Instagram influencers sparks controversy, News, Religion, Social Media, Controversy, Criticism, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia