ഭീമന്‍ 'ഗോഡ്‌സില്ല' നഗരത്തിലിറങ്ങി, ഞെട്ടിത്തരിച്ച് ജനങ്ങള്‍; വീഡിയോ വൈറല്‍

 


ബാങ്കോക്ക്: (www.kvartha.com 08.04.2021) സിനിമയില്‍ മാത്രം കണ്ട ഭീമന്‍ 'ഗോഡ്‌സില്ല' നഗരത്തില്‍ ഇറങ്ങിയത് കൗതുക കാഴ്ചയായി. തായ്‌ലന്‍ഡിലെ സെവന്‍ സുപെര്‍ മാര്‍കെറ്റില്‍ എത്തിപ്പെട്ട കൂറ്റന്‍ ഉടുമ്പിന്റെ പരാക്രമങ്ങളുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി. 

ഭീമന്‍ 'ഗോഡ്‌സില്ല' നഗരത്തിലിറങ്ങി, ഞെട്ടിത്തരിച്ച് ജനങ്ങള്‍; വീഡിയോ വൈറല്‍



ഉടുമ്പ് ഭക്ഷണം തേടി ഇറങ്ങിയതാണെന്നാണ് സംശയിക്കുന്നത്. സുപെര്‍ മാര്‍കെറ്റിലെ അലമാരയില്‍ അടുക്കി വച്ചിരുന്ന സാധനങ്ങള്‍ നിലത്തിട്ട് അലമാരയുടെ മുകളിലേക്ക് കയറിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉടുമ്പ് വരുന്നത് കണ്ട് ജീവനക്കാരും ആളുകളും ഒരു ഭാഗത്തേക്ക് ഓടിപോയി. പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലിസും ജീവനക്കാരും ചേര്‍ന്നാണ് ഉടുമ്പിനെ പുറത്തെത്തിച്ചത്.

ബാങ്കോക്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം ഉടുമ്പുകള്‍ സാധാരണമാണെങ്കിലും ഇത് അപൂര്‍വമായ സംഭവമായിരുന്നു. ചത്ത മൃഗങ്ങളുടെ മാംസമാണ് ഇവ സാധാരണയായി ഭക്ഷിക്കുന്നത്. ഇവയുടെ അസാധാരണ വലിപ്പം കാരണം ഭയപ്പെടുത്തുന്നുണ്ടെങ്കിലും സാധാരണയായി മനുഷ്യര്‍ക്ക് ഭീഷണിയല്ലെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ സുവോളജി മ്യൂസിയത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കടുത്ത ചൂടും മഴയുടെ കുറവും മൂലം ഭക്ഷ്യലഭ്യതയിലുണ്ടായ കുറവാകാം ഉടുമ്പിനെ ജനവാസ കേന്ദ്രത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.



Keywords: Food, Market, Police, Rain,  Giant ‘Godzilla’ in city,  people are in shock.

< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia