'ക്രികെറ്റ് താരമായിരുന്നില്ലെങ്കില്‍ മോയിന്‍ അലി സിറിയയില്‍ പോയി ദാഇശില്‍ ചേരുമായിരുന്നു'; പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ ട്വീറ്റിനെച്ചൊല്ലി വിവാദം പുകയുന്നു


മുംബൈ: (www.kvartha.com 07.04.2021) ക്രികെറ്റ് താരമായിരുന്നില്ലെങ്കില്‍ മോയിന്‍ അലി സിറിയയില്‍ പോയി ദാഇശില്‍ ചേരുമായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ ട്വീറ്റ്. ഇതോടെ ഇംഗ്ലിഷ് ക്രികെറ്റ് താരം മോയിന്‍ അലിയുമായി ബന്ധപ്പെട്ട് നസ്‌റീന്‍ നടത്തിയ ട്വീറ്റിനെച്ചൊല്ലി വിവാദം പുകയുന്നു.

'ക്രികെറ്റ് താരമായിരുന്നില്ലെങ്കില്‍ മോയിന്‍ അലി സിറിയയില്‍ പോയി ദാഇശില്‍ ചേരുമായിരുന്നു' എന്ന തസ്ലീമ നസ്‌റീന്റെ ട്വീറ്റാണ് വന്‍ വിവാദത്തിന് തിരി കൊളുത്തിയത്. ഇതിന് പിന്നാലെ മോയിന്‍ അലിയെ പിന്തുണച്ച് ക്രികെറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തി. 

എന്നാല്‍ ക്രികെറ്റ് താരങ്ങള്‍ ഉള്‍പെടെയുള്ളവര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെ തസ്‌ലീമ നസ്റീന്‍ തന്റെ ട്വീറ്റ് പിന്‍വലിച്ച് വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തു.

'മോയിന്‍ അലിയുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ ട്വീറ്റ് ആക്ഷേപഹാസ്യമാണെന്ന് എന്റെ വിമര്‍ശകര്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, എന്നെ ആക്ഷേപിക്കാന്‍ അവര്‍ അതൊരു ആയുധമാക്കി. കാരണം ഞാന്‍ ഇസ്‌ലാമിലെ തീവ്ര ചിന്താഗതിയെ എതിര്‍ക്കുന്ന വ്യക്തിയും മുസ്‌ലിം സമൂഹത്തില്‍ മതേതര ചിന്ത വളര്‍ത്താന്‍ ശ്രമിക്കുന്നയാളുമാണ്' വിശദീകരണ ട്വീറ്റില്‍ തസ്‌ലീമ നസ്‌റീന്‍ എഴുതി.

News, National, India, Mumbai, Cricket, Sports, Writer, Player, Social Media, Twitter, England Cricketers Slam Taslima Nasreen For 'Disgusting' Tweet On Moeen Ali


വിവാദം കനത്തതോടെ തസ്ലീമ നസ്‌റീന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ഈ മാസം അഞ്ചിനാണ് മോയിന്‍ അലിയുമായി ബന്ധപ്പെട്ട് തസ്‌ലീമ നസ്‌റീന്‍ വിവാദപരമായ പരാമര്‍ശം ട്വീറ്റ് ചെയ്തത്. തസ്‌ലീമയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലന്‍ഡിന്റെ പേസ് ബോളര്‍ ജോഫ്ര ആര്‍ചര്‍, ബാറ്റ്‌സ്മാന്‍ സാം ബിലിങ്‌സ്, സാക്വിബ് മഹ്മൂദ് തുടങ്ങിയവര്‍ രംഗത്തെത്തി.

News, National, India, Mumbai, Cricket, Sports, Writer, Player, Social Media, Twitter, England Cricketers Slam Taslima Nasreen For 'Disgusting' Tweet On Moeen Ali


'താങ്കള്‍ ഓകെയാണോ? ആണെന്ന് എനിക്ക് തോന്നുന്നില്ല' ആര്‍ചര്‍ ട്വിറ്ററില്‍ കുറിച്ചു. ആദ്യ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണം നല്‍കി പോസ്റ്റ് ചെയ്ത തസ്‌ലീമയുടെ ട്വീറ്റിനെയും ആര്‍ചര്‍ വിമര്‍ശിച്ചു.

'ആക്ഷേപ ഹാസ്യമോ? എന്നിട്ട് ആരും ചിരിച്ചു കണ്ടില്ലല്ലോ. താങ്കള്‍ക്ക് പോലും ചിരിക്കാന്‍ കഴിയുന്നില്ല. എത്രയും പെട്ടെന്ന് ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്' ആര്‍ചര്‍ കുറിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 14-ാം സീസണിനായി നിലവില്‍ ഇന്ത്യയിലാണ് മോയിന്‍ അലി. ഇത്തവണ താരലേലത്തില്‍ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപെര്‍ കിങ്‌സാണ് മോയിന്‍ അലിയെ വാങ്ങിയത്. ഇംഗ്ലന്‍ഡ് ദേശീയ ടീമിലും സ്ഥിരാംഗമായ അലി, 61 ടെസ്റ്റുകളിലും 109 ഏകദിനങ്ങളിലും 34 ട്വന്റി20 മത്സരങ്ങളിലും ഇംഗ്ലന്‍ഡ്് ജഴ്‌സിയണിഞ്ഞു.

Keywords: News, National, India, Mumbai, Cricket, Sports, Writer, Player, Social Media, Twitter, England Cricketers Slam Taslima Nasreen For 'Disgusting' Tweet On Moeen Ali

Post a Comment

Previous Post Next Post