'മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ'; വോടു ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ ബിജെപി സ്ഥാനാര്‍ഥി എസ് സജിയുടെ ഭാര്യയുടെ നേതൃത്വത്തില്‍ പ്രതിഷേധം

കൊച്ചി: (www.kvartha.com 06.04.2021) തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് സ്‌കൂളില്‍ വോടു ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ ബിജെപി സ്ഥാനാര്‍ഥി എസ് സജിയുടെ ഭാര്യയുടെ നേതൃത്വത്തില്‍ ബൂതില്‍ പ്രതിഷേധം.'Does Mammootty have any horns'; BJP candidate S Saji's wife protests against video recording of actor Mammootty, Kochi, Politics, Assembly-Election-2021, Mammootty, Cinema, Actor, Protest, Kerala, BJP, News
രാവിലെ സ്ഥാനാര്‍ഥി എസ് സജി വോടു ചെയ്യാനെത്തിയപ്പോള്‍ മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തിയത് വരണാധികാരി തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിയുടെ ഭാര്യ 'മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ' എന്നു ചോദിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റു വോടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇതെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.

എന്നാല്‍ ഈ അവസരത്തില്‍ പോളിങ് ബൂത്തില്‍ മറ്റു വോടര്‍മാര്‍ ഉണ്ടായിരുന്നില്ല. സജിയുടെ ഭാര്യ പ്രതിഷേധം ഉയര്‍ത്തിയതു കണ്ട പൊലീസുകാര്‍ ഇത് പ്രിസൈഡിങ് ഓഫിസര്‍ ആണെന്ന് തെറ്റിദ്ധരിച്ച് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. ഇതിനിടെ മമ്മൂട്ടി വോടു ചെയ്തു മടങ്ങി. കോവിഡ് ആയതിനാല്‍ വേണ്ട ജാഗ്രത പുലര്‍ത്തി വോടു ചെയ്യണമെന്ന അഭ്യര്‍ഥനയോടെയായിരുന്നു അദ്ദേഹം മടങ്ങിയത്.

ജില്ലയില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മികച്ച പോളിങ് തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലേതില്‍ നിന്നു വ്യത്യസ്തമായി എല്ലാ ജില്ലകളിലും ഉച്ചയോടെ പോളിങ് ശതമാനം 35നു മുകളിലെത്തി. ജില്ലയില്‍ ഏതാനും ബൂതുകളിലുണ്ടായ ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ശാന്തമായാണ് വോടെടുപ്പു പുരോഗമിക്കുന്നത്.

വൈപ്പിന്‍ മണ്ഡലത്തില്‍നിന്ന് കള്ളവോടു പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രായമായ സ്ത്രീയുടെ വീട്ടില്‍ പോയി ആരോ പോസ്റ്റല്‍ വോടു രേഖപ്പെടുത്തിയതായി വരണാധികാരി അറിയിച്ചതോടെ യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തി.

Keywords: 'Does Mammootty have any horns'; BJP candidate S Saji's wife protests against video recording of actor Mammootty, Kochi, Politics, Assembly-Election-2021, Mammootty, Cinema, Actor, Protest, Kerala, BJP, News.

Post a Comment

Previous Post Next Post