SWISS-TOWER 24/07/2023

പരാജയഭീതി മൂലം സിപിഎം അക്രമം അഴിച്ചുവിടുന്നു: എൻകെ പ്രേമചന്ദ്രൻ

 


ADVERTISEMENT

ദില്ലി: (www.kvartha.com 07.04.2021) തെരെഞ്ഞെടുപ്പിൽ പരാജയ ഭീതി കാരണമാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് ആർഎസ്‌പി നേതാവും കൊല്ലം എംപിയുമായ എൻകെ പ്രേമചന്ദ്രൻ. സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷം നേടിതന്നെ അധികാരത്തിൽ വരും. പ്രത്യേകമായ തരംഗം ഇല്ലാത്ത സ്ഥിതിയാണ്. തരംഗമുണ്ടെങ്കിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യജനാധിപത്യ മുന്നണി ടീം യുഡിഎഫ് നിലയിൽ പ്രചാരണം നടത്തി. കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ തെരഞ്ഞെടുപ്പ് പ്രചാരണവും നടന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തത് ആവേശം വർധിപ്പിച്ചു. എൽഡിഎഫിന്റെ പ്രചാരണം പിണറായിയിൽ കേന്ദ്രീകരിച്ചും പിണറായി വിജയനെന്ന വ്യക്തിയെ മഹത്വവത്കരിച്ചുമാത്രമാണ് നടന്നത്.
Aster mims 04/11/2022

പരാജയഭീതി മൂലം സിപിഎം അക്രമം അഴിച്ചുവിടുന്നു: എൻകെ പ്രേമചന്ദ്രൻ


കണ്ണേ കരളേ എന്ന് വിഎസിനെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചതിനെ പ്രതിരോധിച്ചയാളാണ് പിണറായി വിജയൻ. വിഎസിനെ ശാസിച്ചതും വ്യക്തി പൂജയുടെ പേരിലാണ്. എന്നാൽ പിണറായിയെ വ്യക്തിപൂജ നടത്തിയത് ഇടത് പക്ഷത്തുതന്നെ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇപി ജയരാജന്റെയും പി ജയരാജന്റെയും പ്രതികരണം ഇതിന്റെ തെളിവാണ്. പരസ്യമായി പ്രതികരിച്ചവർ പ്രതികരണം രഹസ്യമായി ബാലറ്റിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.

Keywords:  News, Assembly Election, Assembly-Election-2021, National, UDF, CPM, New Delhi, Delhi, India, CPM unleashes violence for fear of defeat: NK Premachandran.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia