സിപിഎം തങ്ങളുടെ കൊലപാതക മുഖം ഒരിക്കൽ കൂടി പുറത്തെടുത്തിരിക്കുകയാണെന്ന് സ്വാദിഖലി ശിഹാബ് തങ്ങൾ

കണ്ണൂർ: (www.kvartha.com 07.04.2021) സിപിഎം തങ്ങളുടെ കൊലപാതക മുഖം ഒരിക്കൽ കൂടി പുറത്തെടുത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാഷ്ട്രീയ വിയോജിപ്പുകളെ കഠാര കൊണ്ടും, ബോംബ് കൊണ്ടും പക തീർക്കുന്ന ഈ പ്രവർത്തനം അവസാനിപ്പിക്കണം. സിപിഎം പ്രവർത്തകരായ കൊലപാതക സംഘത്തെ സംരക്ഷിക്കുന്ന നിലപാട് നേതാക്കൾ സ്വീകരിക്കരുത്. കുടുംബത്തിനും വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കേണ്ട യൗവനമാണ് വിട പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

                                                                         
Kannur, Kerala, News, CPM, Murder, Muslim-League, Panakkad, Politics, Family, Youth, Hospital, CPM has once again exposed their murderous face - Sadiqali Shihab Thangal.

    

പാനൂരിൽ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മൻസൂറിന്റെ മൃതദേഹം സ്വാദിഖലി തങ്ങൾ സന്ദർശിച്ചു. ആശുപത്രിയിലാണ് സന്ദർശനം നടത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെയും അദ്ദേഹം സന്ദർശിച്ചു.

Keywords: Kannur, Kerala, News, CPM, Murder, Muslim-League, Panakkad, Politics, Family, Youth, Hospital, CPM has once again exposed their murderous face - Sadiqali Shihab Thangal.
< !- START disable copy paste -->

Post a Comment

Previous Post Next Post