18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനില്‍ തുടക്കത്തിലേ പരാതി; വെബ് സൈറ്റ് തകരാറില്‍

ന്യൂഡെല്‍ഹി: (www.kvartha.com 28.04.2021) രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനില്‍ തുടക്കത്തിലേ സാങ്കേതിക തകരാറെന്ന് പരാതി. കോവിന്‍ വെബ് സൈറ്റ് മുഖേന വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്. കോവിന്‍ വെബ്‌സൈറ്റ് തകരാറിലാണെന്നും പേര് രജിസ്റ്റര്‍ ചെയ്യാനാകുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്.'CoWIN Crashed,' Complain Many As Vaccine Registration For 18+ Begins, New Delhi, News, Health, Health and Fitness, Technology, Website, National
ഒട്ടേറെപേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലും രംഗത്തെത്തിയിട്ടുണ്ട്. കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വെബ്‌സൈറ്റ് തകരാറിലാണെന്നാണ് പലര്‍ക്കും കാണിക്കുന്നത്.

ഏപ്രില്‍ 28 ബുധനാഴ്ച നാലുമണി മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. കോവിന്‍ വെബ്‌സൈറ്റ്, ആരോഗ്യസേതു ആപ്പ്, ഉമാങ് വെബ്‌സൈറ്റ് എന്നിവ വഴി വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്താം. മെയ് ഒന്ന് മുതലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുക.

Keywords: 'CoWIN Crashed,' Complain Many As Vaccine Registration For 18+ Begins, New Delhi, News, Health, Health and Fitness, Technology, Website, National.

Post a Comment

Previous Post Next Post