കോവിഡ് രണ്ടാം തരംഗം: സംസ്ഥാനത്ത് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു; വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന ശക്തമാക്കും

തിരുവനന്തപുരം: (www.kvartha.com 07.04.2021) സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന ശക്തമാക്കും. ചീഫ് സെക്രടെറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.Covid restrictions to be intensified in state; strict police inspection from Thursday, Thiruvananthapuram, News, Health, Health and Fitness, COVID-19, Police, Meeting, Kerala
കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രടെറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്.

വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് പ്രധാന തീരുമാനം. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പൊലീസ് പരിശോധന. നടപടിയെടുക്കാന്‍ സെക്ടറല്‍ മജിട്രേറ്റുമാരെയും നിയമിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപമാക്കാനും കൂടുതല്‍ പേര്‍ക്ക് വാക്സിനേഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവര്‍ക്ക് നിലവില്‍ ഒരാഴ്ച ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. അതിനിയും തുടരും.

Keywords: Covid restrictions to be intensified in state; strict police inspection from Thursday, Thiruvananthapuram, News, Health, Health and Fitness, COVID-19, Police, Meeting, Kerala.


Post a Comment

Previous Post Next Post