വോടെടുപ്പ് ദിവസത്തെ അയ്യപ്പനും ദേവഗണങ്ങളും പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനത്തിന് പരാതി
Apr 8, 2021, 18:28 IST
തിരുവനന്തപുരം: (www.kvartha.com 08.04.2021) വോടെടുപ്പ് ദിവസത്തെ അയ്യപ്പനും ദേവഗണങ്ങളും എന്ന പരാമര്‍ശത്തിന് മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനത്തിന് പരാതി. വോടെടുപ്പ് ദിവസം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമിഷന് പരാതി നല്‍കി. കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടികാറാം മീണയ്ക്ക് പരാതി നല്‍കിയത്.

പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം ഈ പരാമര്‍ശം ഗുരുതര ചട്ടലംഘനമാണ്. അതിനെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
Keywords: Code of conduct violation: Complaint against Pinarayi Vijayan, Thiruvananthapuram, News, Politics, Religion, Assembly-Election-2021, Chief Minister, Pinarayi vijayan, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.