വിജയ് വോട് ചെയ്യാന്‍ സൈകിളിലെത്തിയത് ഇന്ധന വില വര്‍ധനവിന് എതിരെയുള്ള പ്രതിഷേധമായിട്ടല്ല; അതിനുള്ള കാരണം ഇങ്ങനെ!

ചെന്നൈ: (www.kvartha.com 06.04.2021) തെന്നിന്ത്യന്‍ സൂപര്‍താരം വിജയ് വോടു ചെയ്യാന്‍ സൈകിളില്‍ എത്തിയത് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ചാ വിഷയമായിരുന്നു. കേന്ദ്രത്തിന്റെ ഇന്ധന വില വര്‍ധനവിന് എതിരെയുള്ള പ്രതിഷേധമാണ് താരത്തിന്റെ സൈകിള്‍ യാത്രയ്ക്ക് പിന്നിലെന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ വിജയുടെ സൈകിള്‍ യാത്രയ്ക്ക് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ വക്താക്കള്‍.Actor Vijay explains decision to cycle to polling booth, chennai,News,Assembly-Election-2021,Politics,Cinema,Actor,Tamil Nadu-Election-2021,National
വീടിന് പിന്നിലായി ബൂതുള്ളതിനാലാണ് സൈകിളില്‍ പോയത് എന്നാണ് വിശദീകരണം. ഓഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജയുടെ വീടിന്റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്. അതുകൊണ്ട് മാത്രമാണ് വിജയ് വോടു ചെയ്യാന്‍ സൈകിളില്‍ എത്തിയത്. വളരെ ചെറിയ സ്ഥലമാണ് അത്.

അദ്ദേഹത്തിന്റെ കാര്‍ പാര്‍ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. അതുകൊണ്ടുതന്നെ വരാനും പോകാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയാണ് സൈകിളില്‍ വന്നത്. അല്ലാതെ മറ്റൊരു കാരണവുമില്ല, മാധ്യമങ്ങള്‍ ദയവു ചെയ്ത് മനസിലാക്കണം എന്നും വക്താവ് പറഞ്ഞു.

ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂതിലാണ് ചൊവ്വാഴ്ച രാവിലെ വോടു ചെയ്യാന്‍ താരം സൈകിളിലെത്തിയത്. പച്ച ഷര്‍ടും കറുത്ത മാസ്‌കും അണിഞ്ഞ് സൈകിളില്‍ മാസ് എന്‍ട്രി നടത്തിയത്. താരത്തിനൊപ്പം ടൂവിലറുകളിലായി പൊലീസുകാരും ആരാധകരുമുണ്ടായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Keywords: Actor Vijay explains decision to cycle to polling booth, chennai,News,Assembly-Election-2021,Politics,Cinema,Actor,Tamil Nadu-Election-2021,National.

Post a Comment

Previous Post Next Post