ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; സഹോദരന്റെ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു, ബന്ധത്തിന് നിര്‍ബന്ധിച്ചത് ഭര്‍തൃമാതാവ്


ന്യൂഡെല്‍ഹി: (www.kvartha.com 08.03.2021) ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു. സഹോദരനുമായി ലൈംഗികബന്ധത്തിന് യുവതിയെ നിര്‍ബന്ധിച്ചത് ഭര്‍തൃമാതാവാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറിയ ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു.

യുവതിയുടെ പിതാവാണ് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവസ്ഥലത്ത് എത്തിയ  യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ കസ്റ്റഡിയിലെടുത്തെന്നും പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

News, India, New Delhi, National, Crime, Killed, Police, Case, Custody, Accused, Women, Pregnant Woman, Death, Young man shot and killed women


ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗികബന്ധത്തിന് യുവതിയെ ഭര്‍തൃമാതാവ് നിര്‍ബന്ധിച്ചിരുന്നതായി യുവതിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വജ്രാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കണമെന്നും അല്ലെങ്കില്‍ ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്നുമായിരുന്നു ഭീഷണിയെന്നും പിതാവ് പറയുന്നു. സ്ത്രീധനത്തിന്റെ പേരിലും യുവതിയെ ഭര്‍ത്താവും വീട്ടുകാരും സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

Keywords: News, India, New Delhi, National, Crime, Killed, Police, Case, Custody, Accused, Women, Pregnant Woman, Death, Young man shot and killed women

Post a Comment

Previous Post Next Post