കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്; വൈറലായി വിഡിയോ

 



വടകര: (www.kvartha.com 19.03.2021) കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീണ അരൂര്‍ സ്വദേശിയായ ബിനു(38)വിനെയാണ് സമീപത്ത് നില്‍ക്കുകയായിരുന്ന കീഴല്‍ സ്വദേശി ബാബുരാജ് (45)രക്ഷപ്പെടുത്തിയത്. 

കഴിഞ്ഞദിവസം വടകരയിലാണ് സംഭവം. ക്ഷേമ പെന്‍ഷന്‍ അടയ്ക്കാന്‍ വടകര കേരള ബാങ്കിന്റെ ശാഖയില്‍ എത്തിയതായിരുന്നു ബിനുവും ബാബുരാജും. ഊഴം കാത്ത് നില്‍ക്കുന്നതിനിടെ ബിനു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത് നിന്ന ബാബുരാജ് അവസരോചിതമായി ഇടപെട്ട് ബിനുവിന്റെ കാലില്‍ പിടുത്തമിട്ടു. കൈവരിയോട് കാല്‍ ചേര്‍ത്തു പിടിച്ച് നിന്നു. ഇതിനിടെ ബാങ്കിലുണ്ടായിരുന്ന മറ്റ് ആളുകളും എത്തി ബിനുവിനെ മുകളിലേയ്ക്ക് കയറ്റി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേയ്ക്ക് വിട്ടു. 

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്; വൈറലായി വിഡിയോ


സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ ബാബുരാജിനെ അഭിനന്ദിച്ച് രംഗത്തെത്തി.

Keywords:  News, Kerala, State, Vadakara, Help, Video, Hospital, Bank, Social Media, Young man miraculously rescues a man who fell head over heels from the top of a building in Vadakara; Video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia