തപാല്‍ ഓഫീസുകളില്‍ ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ഏപ്രില്‍ 7

 



ന്യൂഡെല്‍ഹി: (www.kvartha.com 18.03.2021) കേരളത്തിലെ വിവിധ തപാല്‍ ഓഫീസുകളില്‍ 1421 ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലേക്കാണ് നിയമനം. ഏപ്രില്‍ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് (നാലുമണിക്കൂര്‍)12,000 രൂപയാണ് ശമ്പളം. (5മണിക്കൂര്‍)-14,500 രൂപ. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ഡാക് സേവക് തസ്തികയില്‍ (4മണിക്കൂര്‍) -10,000 രൂപ. (5മണിക്കൂര്‍)-12,000 രൂപ എന്നിങ്ങനെയാണ് ശമ്പളം. 

തപാല്‍ ഓഫീസുകളില്‍ ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ഏപ്രില്‍ 7


സെകന്‍ഡറി സ്‌കൂള്‍ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍/ട്രാന്‍സ്വുമണ്‍/എസ് സി/എസ് ടി/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. കൂടുതല്‍ വിവരങ്ങള്‍ www.appost.in/www.indiapost.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Keywords:  News, National, India, New Delhi, Job, Education, Qualification, You can apply for the post of Grameen Doc Sevak at Post Offices; The deadline is April 7
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia