വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷന്റെ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്; ഇന്ത്യയിലെ മറ്റ് പ്രമുഖ ആശുപത്രികള്‍ക്കിടയില്‍ നിന്ന് ആസ്റ്റര്‍ മിംസിനെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് ന്യൂറോസയന്‍സസ് വിഭാഗം മേധാവി
Mar 9, 2021, 19:47 IST
കോഴിക്കോട്: (www.kvartha.com 09.03.2021) വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷന്റെ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്. സ്ട്രോക് രോഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും ആധികാരിക സംഘടനയായ വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷന്റെ ഡബ്ല്യു എസ് ഒ എയ്ഞ്ചല്‍സ് അവാര്‍ഡ് (WSO Angels Award) ആണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ലഭിച്ചത്.
ഉന്നത നിലവാരം പുലര്‍ത്തുന്ന ആശുപത്രികള്‍ക്കുള്ള 'പ്ലാറ്റിനം' അവാര്‍ഡിനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിനെ പരിഗണിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു സ്ഥാപനം ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത് എന്ന സവിശേഷതകൂടിയുണ്ട്.
സ്ട്രോക് ബാധിതനായ വ്യക്തി ആശുപത്രിയിലെത്തുന്നത് മുതല്‍ നല്കുന്ന ചികിത്സകളുടെ വിവിധ ഘട്ടങ്ങളും രോഗി എത്തിച്ചേര്‍ന്നത് മുതല്‍ രോഗനിര്ണയത്തിനായെടുക്കുന്ന പരിശോധനകള്‍ക്കിടയിലെ സമയവുമെല്ലാം വിശദമായി സ്ക്രീനിംഗ് കമിറ്റി വിലയിരുത്തും. വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ ഡാറ്റബേസ് പരിശോധിച്ചാണ് ഇത് പൂര്‍ത്തീകരിക്കുന്നത്.
'സ്ട്രോക് ചികിത്സ നല്കുന്ന ഇന്ത്യയിലെ എല്ലാ പ്രമുഖ ആശുപത്രികളും വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളാണ്. ഇത്തരം ആശുപത്രികള്‍ക്കിടയില്‍ നിന്ന് ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്' എന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ന്യൂറോസയന്‍സസ് വിഭാഗം മേധാവി ജേക്കബ് പി ആലപ്പാട്ട് പറഞ്ഞു.
ആസ്റ്റര്‍ മിംസ് നോര്‍ത്ത് കേരള സി ഇ ഒ ഫര്ഹാന് യാസിന്, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍ പി പി, സീനിയര്‍ ന്യൂറോ സര്ജന് ഡോ. നൗഫല്‍ ബഷീര്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ. അബ്ദുര്‍ റഹ് മാന്‍ കെ പി, കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റുമാരായ ഡോ. പോള്‍ ആലപ്പാട്ട്, ഡോ. ശ്രീവിദ്യ, ചീഫ് നഴ്സിങ്ങ് ഓഫീസര്‍ ഷീലാമ്മ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: World Stroke Organization Award to Kozhikode Aster Mims, Kozhikode, News, Health, Health and Fitness, Award, Kerala, Hospital, Treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.