കോട്ടയം: (www.kvartha.com 12.03.2021) രണ്ടില എന്നത് കേരള കോൺഗ്രസിന്റെയും ജോസ് കെ മാണിയുടെയും അഭിമാനമാണ്; പാലായിൽ ജോസ് കെ മാണി മത്സരിക്കാൻ ഇറങ്ങുമ്പോൾ രണ്ടില ചിഹ്നം കൂടുതൽ ഉയർത്തിപ്പിടിക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഎം കേന്ദ്ര കമിറ്റി അംഗം വൈക്കം വിശ്വൻ. ജോസ് കെ മാണിയുടെ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് എം എന്ന പ്രസ്ഥാനം ഇടതു മുന്നണിയുടെ ഭാഗമായത് ജില്ലയിൽ ജനകീയ പ്രസ്ഥാനങ്ങളുടെ കരുത്ത് വർധിപ്പിക്കുമായാണ് ചെയ്യുന്നത്. കേരള കോൺഗ്രസ് എന്നത് കർഷകരുടെ പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയുടെ കോട്ടയായ പുതുപ്പള്ളി പഞ്ചായത്തും, ജില്ലാ പഞ്ചായത്തും പോലും വ്യക്തമായ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കാൻ സാധിച്ചത് കേരള കോൺഗ്രസിന്റെയും ജോസ് കെ മാണിയുടെയും കരുത്തിന്റെ പ്രതീകമായാണ്. ഇതുകൊണ്ടാണ് സംസ്ഥാനത്ത് ഇടതു മുന്നണി തുടർഭരണം ഉറപ്പാക്കുമെന്ന് ഓരോ എൽഡിഎഫ് പ്രവർത്തകനും ഉറച്ച് വിശ്വസിക്കുത്.

സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ തുടരണമെന്നത് സാധാരണക്കാരായ ഓരോ ജനങ്ങളുടെയും ആവശ്യമാണ്. ഇതാണ് ഓരോ തിരഞ്ഞെടുപ്പ് വേദിയിലും കാണുന്നത്. ജനങ്ങൾ എത്രത്തോളം എൽഡിഎഫിനെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് സ്ഥാനാർഥിയുടെ പ്രചാരണ വേദിയിൽ എത്തിച്ചേരുന്ന ആളുകളെന്ന് ജോസ് കെ മാണി പറഞ്ഞു.
ലാലിച്ചൻ ജോർജ് , ആർ ടി മധുസൂധനൻ, വി കെ സന്തോഷ് കുമാർ , ബാബു കെ ജോർജ്, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ തകടിയേൽ, പി എം ജോസഫ്, തോമസ് ചാഴികാടൻ എം പി, ഷാജി കടമല, സുഭാഷ് പുഞ്ചക്കോട്ടിൽ, ബെന്നി മൈലാടൂർ, സജി കുറ്റിയാനിമറ്റം, പീറ്റർ പന്തലാനി, സിബി തോട്ടുപുറം, സാജൻ ആലക്കുളം എന്നിവർ പരിപാടിയിൽ സംസാരിച്ചു.
Keywords: News, Assembly Election, Assembly-Election-2021, Election, Jose K Mani, Kerala Congress (m),
CPM, Kottayam, Politics, Kerala, State, Vaikom Viswan, Vaikom Viswan says Jose K Mani should be holding up the two-leaf clover when he goes to contest in Pala.
< !- START disable copy paste -->