ഗംഗാ തീരത്ത് വെച്ച് ചടങ്ങ് നടത്തി, പിണ്ഡം വെച്ചു; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയ യുവാവ് അറസ്റ്റില്‍
Mar 10, 2021, 10:48 IST
ലഖ്നൗ: (www.kvartha.com 10.03.2021) ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയ യുവാവ് അറസ്റ്റില്‍. റിയോഠിയിലെ ദല്‍ഛപ്ര നിവാസിയായ ബ്രിജേഷ് യാദവ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഗംഗാ തീരത്ത് വെച്ച് ചടങ്ങ് നടത്തി, പിണ്ഡം വെച്ചു. ആദിത്യനാഥിന്റെ ചിത്രമുപയോഗിച്ച് ഗംഗാ തീരത്ത് വെച്ചാണ് യുവാവ് പൂജ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അഞ്ചു പണ്ഡിറ്റുമാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബ്രിജേഷിനെ അറസ്റ്റ് ചെയ്തത്. ബ്രിജേഷ് ഇവരെ തെറ്റിദ്ധരിപ്പിച്ച് ഗംഗാ തീരത്തേക്ക് പൂജാ കര്‍മങ്ങള്‍ക്കായി കൊണ്ടുവന്നുവെന്നാണ് പണ്ഡിറ്റുമാരുടെ വാദം. ബ്രിജേഷ് അവരോട് ഗംഗാ പൂജ ചെയ്യാന്‍ ആവശ്യപ്പെട്ടതായും പണ്ഡിറ്റുമാര്‍ ആരോപിക്കുന്നു.
സമാധാന ലംഘനം നടത്തിയെന്നാരോപിച്ചാണ് പൊലീസ് ബ്രിജേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. യോഗിയുടെ ചിത്രത്തിന് മുമ്പില്‍ വെച്ച് പിണ്ഡം വെക്കുന്ന ഒരു ചെറിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുവെന്നും ആരോപണമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.