കുന്നത്തുനാട് ഡോ. സുജിത്ത് പി സുരേന്ദ്രന്‍, പെരുമ്പാവൂരില്‍ ചിത്ര സുകുമാരന്‍, കോതമംഗലത്ത് ഡോ. ജോസ് ജോസഫ്, മൂവാറ്റുപുഴയില്‍ സി എന്‍ പ്രകാശ്, വൈപ്പിനില്‍ ഡോ. ജോബ് ചക്കാലക്കല്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും തദ്ദേശീയരും സുപരിചിതരുമായ ആളുകളെയാണ് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത് എന്നത് പ്രത്യേകതയാണ്.
ട്വന്റി20 പാര്‍ടി രൂപീകരിച്ച ഏഴംഗ അഡൈ്വസറി ബോര്‍ഡില്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതായി പാര്‍ടി പ്രസിഡന്റ് സാബു പറഞ്ഞു. 20 അംഗ കമിറ്റിയായി ഇതിനെ വിപുലപ്പെടുത്തും. ഒരു രാഷ്ട്രീയ പാര്‍ടിയുടെയും പിന്തുണയില്ലാതെയായിരിക്കും മത്സരം. അഴിമതി മുക്ത സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Twenty20 releases candidate list for Assembly Election, Kochi, News, Politics, Assembly-Election-2021, Cinema, Actor, Director, Kerala.