കൊച്ചി: (www.kvartha.com 10.03.2021) മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'വണ്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ ഗാനഗന്ധര്‍വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് 'വണ്‍'.
ബോബി-സഞ്ജയ് ആണ് തിരക്കഥ. മുരളി ഗോപി, നിമിഷ സജയന്‍, ജഗദീഷ്, സലീം കുമാര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്.