ജോസ് കെ മാണി തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ഉദ്‌ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു

 


പാലാ: (www.kvartha.com 12.03.2021) പാലാ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥിയായ ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. കേരളത്തിൽ ഇതുവരെയുമുണ്ടാകാത്ത വികസനപ്രവർത്തനങ്ങളാണ് ജോസ് കെ മാണി എം പി ആയിരുന്നപ്പോൾ കോട്ടയത്ത് ഉണ്ടായതെന്ന് തോമസ് ചാഴികാടൻ പറഞ്ഞു.

ജോസ് കെ മാണി തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ഉദ്‌ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു

യുവാക്കൾക്കും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കും എല്ലാകാലത്തും പ്രതീക്ഷ നൽകുന്ന വികസനപ്രവർത്തനങ്ങളാണ് ജോസ് കെ മാണിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ജനപ്രതിനിധി ആയാലും ഇതുതന്നെയാവും അദ്ദേഹം തുടരുകയെന്നും തോമസ് ചാഴികാടൻ കൂട്ടിച്ചേർത്തു.

Keywords:  News, Top-Headlines, Assembly Election, Assembly-Election-2021, Election, Jose K Mani, Kottayam, Politics, Inauguration, Kerala, State, Thomas Chazhikadan MP inaugurated the Jose K Mani Election Committee office.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia