സംഗമത്തില്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സ നടത്തുന്ന വൃക്കരോഗികളുടെ അനുഭവങ്ങള്‍ ഡോകടര്‍മാരുമായി പങ്കുവെച്ചു. രോഗികള്‍ ആസ്റ്റര്‍ മിംസിലെ ചികിത്സാ അനുഭവങ്ങളും പരിചരണത്തെ കുറിച്ചും സംസാരിച്ചു. രോഗികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മിംസിലെ പ്രശസ്തരായ നെഫ്രോളജിസ്റ്റ് ഡോക്ടര്‍ ബിജോയ് ആന്റണി, ഡോക്ടര്‍ പ്രദീപ് കുമാര്‍, ഡോക്ടര്‍ സാരംഗ് വിജയന്‍ എന്നിവര്‍ മറുപടി നല്‍കി.
രോഗികള്‍ക്കുണ്ടാകുന്ന വിഷമതകള്‍ മനസില്‍ നിന്നും മാറ്റി ഭയാശങ്കകളില്ലാതെ രോഗത്തെ നേരിടണമെന്ന് ഡോക്ടര്‍മാര്‍ പരിപാടിയില്‍ പറയുകയുണ്ടായി. മാര്‍ച് 11 ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കണ്ണൂരിലെ ഓടോ ഡ്രൈവര്‍മാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആസ്റ്റര്‍ മിംസിന്റെ കരുതല്‍ എന്ന രീതിയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പും നടത്തുന്നു. ക്യാമ്പില്‍ പരിശോധനയും, ക്രിയാറ്റിനിന്‍, ആര്‍ ബി എസ്, എച്ച് ബി, യൂറിന്‍ ടെസ്റ്റുകള്‍ സൗജന്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ആസ്റ്റര്‍ ഫാമിലി കാര്‍ഡും ലഭിക്കുന്നതാണ്.
കൂടാതെ മാര്‍ച് 11 മുതല്‍ ഏപ്രില്‍ 11 വരെ നീണ്ടു നില്‍ക്കുന്ന വൃക്കരോഗ നിര്‍ണയ ക്യാമ്പും ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ നടക്കുന്നു. ക്യാമ്പില്‍ പരിശോധനയും, ക്രിയാറ്റിനിന്‍, ആര്‍ബി എസ്, എച് ബി, യൂറിന്‍ ടെസ്റ്റുകള്‍ക്ക് 30 % ഇളവും ലഭിക്കുന്നതാണ്.
Keywords: Kerala, News, Kannur, Hospital, Treatment, Top-Headlines, Video, Doctor, Kozhikode, Aster MIMS, Dr. Bijoy Antony, Dr. Pradeeb Kumara, Dr. Sarang Vijayan, The problems of the patients should be removed from the mind and the disease should be dealt with without fear; Dr. Bijoy Antony on World Kidney Day.