Follow KVARTHA on Google news Follow Us!
ad

പശുവിന് പുല്ലുചെത്താൻ പോയയാളെ മരിച്ച നിലയിൽ കണ്ടെത്തി

The man who went to graze the cow was found dead, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com 12.03.2021) പശുവിന് പുല്ലുചെത്താന്‍ പോയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഷോകേറ്റ് മരിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ പഴവീട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്‍(78) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രാവിലെ 11.30ന് കൈതവനയിലെ റെയ്ബാന്‍ചിറ തരിശുനിലത്തില്‍ പശുവിന് കൊടുക്കാനായി പുല്ല് ചെത്താന്‍ പോയതായിരുന്നു പുരുഷോത്തമന്‍.

News, Obituary, Death, Kerala, Dies, Alappuzha, Police, Found Dead, State,

ഉച്ചകഴിഞ്ഞ് 2.30 ആയിട്ടും എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റ നിലയില്‍ കിടക്കുകയായിരുന്നു. തലേദിവസമുണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതകമ്പി പൊട്ടിവീണതാകാമെന്ന് സംശയിക്കുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Keywords: News, Obituary, Death, Kerala, Dies, Alappuzha, Police, Found Dead, State, The man who went to graze the cow was found dead.
< !- START disable copy paste -->

Post a Comment