Follow KVARTHA on Google news Follow Us!
ad

സ്വർണാഭരണ പ്രദർശനവും നെറ്റ് വർകിങ് മീറ്റും ബോൾഗാട്ടി ഗ്രാൻഡ് ഹയാത് ഹോടെലിൽ ആരംഭിച്ചു

The jewelry show and networking meet started at the Bolgatti Grand Hyatt Hotel#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 12.03.2021) ഓൾ ഇൻഡ്യ ജം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിലിന്റെ (ജിജെസി) നേതൃത്വത്തിൽ പി എം ഐ സ്വർണാഭരണ പ്രദർശനവും നെറ്റ് വർകിങ് മീറ്റും ബോൾഗാട്ടി ഗ്രാൻഡ് ഹയാത് ഹോടെലിൽ ആരംഭിച്ചു. ജില്ലാ കലക്ടർ സുഹാസ് എസ് ഉദ്‌ഘാടനം ചെയ്‌തു. ഇൻഡ്യയിലെ തെരഞ്ഞെടുക്കപ്പെട്ട നിർമാതാക്കളുടെ സ്വർണാഭരണങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദർശനം.

The jewelry show and networking meet started at the Bolgatti Grand Hyatt Hotel

ജിജെസി ചെയർമാൻ ആശിഖ്‌ പെതെ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സയ്യാം മെഹ്റ, സൗത് സോൺ ചെയർമാൻ ഡോ. ബി ഗോവിന്ദൻ, വെസ്റ്റ് സോൺ ചെയർമാൻ സുനിൽ പോദർ, മുൻ ചെയർമാൻ നിതിൻ ഖണ്ടേൽ വാൾ, ഡയറക്ടർമാരായ അഡ്വ. എസ് അബ്ദുൽ നാസർ, നിലേശ് ഷൊഭാവത്, സൻജയ് അഗർവാൾ, മദൻ കോത്താരി, രാകേശ് റോക്കടെ, ശ്രീപാൽ ദോലക്യ, ബി പ്രേമാനന്ദ് സംസാരിച്ചു.

Keywords: Kerala, News, Kochi, District Collector, Inauguration, Gold, Diamonds, Top-Headlines, Hotel, The jewelry show and networking meet started at the Bolgatti Grand Hyatt Hotel.
< !- START disable copy paste -->


Post a Comment