കോടതിയുടെ ചോദ്യം തെറ്റായി റിപോർട് ചെയ്തു; ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന വിവാദ ചോദ്യത്തില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

 


ദില്ലി: (www.kvartha.com 08.03.2021) വിവാദ ചോദ്യത്തിന് മറുപടിയുമായി കോടതി. പോക്സോ കേസ് പ്രതിയോട് ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന വിവാദ ചോദ്യത്തിനാണ് വിശദീകരണവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ എത്തിയത്. കോടതിയുടെ ചോദ്യം തെറ്റായി റിപോര്‍ട് ചെയ്തുവെന്നാണ് ചീഫ് ജസ്റ്റിസ് പറയുന്നത്.

പ്രതിയോട് പെണ്‍കുട്ടിയെ വിവാഹം ചെയ്യുമോയെന്നല്ല ചോദിച്ചത്, പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോവുകയാണോ എന്നായിരുന്നു ചോദിച്ചതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിക്ക് സ്ത്രീകളോട് വലിയ ബഹുമാനമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

കോടതിയുടെ ചോദ്യം തെറ്റായി റിപോർട് ചെയ്തു; ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന വിവാദ ചോദ്യത്തില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

പതിനാറുകാരിയെ ബലാൽസംഗം ചെയ്ത സര്‍കാര്‍ ജീവനക്കാരനോട് പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന ചീഫ് ജസ്റ്റിസിന്‍റെ ചോദ്യമായിരുന്നു വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചത്. നിരവധി പേര്‍ പ്രസ്താവനയെ വിമര്‍ശിക്കുകയും ചീഫ് ജസ്റ്റിസ് പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രസ്താവന പിൻവിക്കണമെന്നാവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. പ്രസ്താവന അപകടകരമെന്നും ഭാവിയിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതികളെ സംരക്ഷിക്കാൻ ഈ പരാമർശങ്ങൾ ഉപയോഗിക്കപ്പെടുമെന്നും ബൃന്ദ കാരാട്ട് കത്തിൽ പറഞ്ഞു.

Keywords:  News, National, Court, Supreme Court, Molestation, Rape, Accused, Marriage, India, New Delhi, Delhi, Chief Justice, Explanation, The Chief Justice with an explanation on the controversial question of whether the victim is ready to marry the girl. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia