ശരീരത്തില്‍ 5കിലോ സ്വര്‍ണം അണിഞ്ഞ് നാമനിര്‍ദേശ പത്രിക സമര്‍പണത്തിനെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചിത്രം വൈറലാകുന്നു
Mar 17, 2021, 10:10 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 17.03.2021) ശരീരത്തില്‍ 5കിലോ സ്വര്‍ണം അണിഞ്ഞ് നാമനിര്‍ദേശ പത്രിക സമര്‍പണത്തിനെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചിത്രം വൈറലാകുന്നു. തിരുനെല്‍വേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ചര്‍ച്ചാ വിഷയം.

അഞ്ച് കിലോ സ്വര്‍ണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലെത്തി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പിച്ചത്. പനങ്ങാട്ടുപടൈ കക്ഷി കോര്‍ഡിനേറ്ററാണ് ഹരി നാടാര്‍. തനിക്ക് 11.2 കിലോയുടെ സ്വര്‍ണസമ്പാദ്യമുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ അറിയിച്ചു.
മുമ്പ് ചെന്നൈയില്‍ പി പി ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പിക്കാനെത്തിയ സ്ഥാനാര്‍ഥിയും ശ്രദ്ധ നേടിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണങ്ങളില്‍ മാത്രമല്ല നാമനിര്‍ദേശ പത്രിക സമര്‍പണത്തില്‍ വരെ പുതുവഴി തേടുകയാണ് സ്ഥാനാര്‍ഥികള്‍. പാട്ടുപാടിയും പുഷ് അപ് ചെയ്തും വീല്‍ചെയറില്‍ വോട്ടുതേടിയും സ്ഥാനാര്‍ഥികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.