Follow KVARTHA on Google news Follow Us!
ad

പത്രവിതരണത്തിനിടെ കാറിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു

Death, Car Accident, Car, Student died in car crash #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശ്ശൂര്‍: (www.kvartha.com 12.03.2021) ചെറുതുരുത്തി കേരള കലാമണ്ഡലത്തിനു സമീപം പത്രവിതരണത്തിനിടെ കാറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ പത്രവിതരണം ചെയ്യുന്ന പാഞ്ഞാള്‍ ശ്രീപുഷ്‌കരം പടിഞ്ഞാറേ പീടികയില്‍ മുസ്ഥഫയുടെ (മുത്തു) മകന്‍ മുബശിര്‍ (17) ആണ് മരിച്ചത്.

മുബശിര്‍ രാവിലെ പത്രമെടുക്കുന്നതിനായി സൈകിളില്‍ ചെറുതുരുത്തിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഇതേ ദിശയില്‍ വന്ന കാര്‍ സൈകിളിന്റെ പിറകിലിടിക്കുകയായിരുന്നു. ഓട്ടുപാറ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

News, Kerala, Thrissur, Accident, Accidental Death, Students, Death, Car Accident, Car, Student died in car crash


പൂമല സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മുബശിര്‍ ബിരുദത്തിനു ചേരാന്‍ കാത്തിരിക്കുകയായിരുന്നു. എസ് എസ് എഫ് യൂനിറ്റ് ഫിനാന്‍സ് സെക്രടറിയായി പ്രവര്‍ത്തിച്ചിരുന്നു. ശ്രീ പുഷ്‌കരം ഗ്രാമീണ വായനശാലയില്‍ താത്കാലിക ലൈബ്രേറിയനായും സേവനം ചെയ്തുവരികയായിരുന്നു.

ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടത്തിനു ശേഷം വൈകിട്ടോടെ ശ്രീപുഷ്‌കരം ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. പരേതനായ പടിഞ്ഞാറേ പീടികയില്‍ കുഞ്ഞാനുവിന്റെ പേരമകനാണ് മുബശിര്‍. മാതാവ്: റംല. സഹോദരങ്ങള്‍: മുര്‍ശിദ, മുഹ്‌സിന്‍.

Keywords: News, Kerala, Thrissur, Accident, Accidental Death, Students, Death, Car Accident, Car, Student died in car crash

Post a Comment