SWISS-TOWER 24/07/2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളര്‍ച്ചയും രാജ്യത്തിന്റെ ജിഡിപിയില്‍ ഉണ്ടായ തളര്‍ച്ചയും; ചിത്രം പങ്കുവച്ച് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com 03.03.2021) രാജ്യത്തിന്റെ ജിഡിപിയില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് മോദിയുടെ ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നും തരൂര്‍ വിമര്‍ശിച്ചു. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.
Aster mims 04/11/2022

2017-18 സാമ്പത്തിക വര്‍ഷത്തില്‍ താടി കുറവുണ്ടായിരുന്നപ്പോള്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അടുത്ത വര്‍ഷം താടി അല്‍പ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളര്‍ച്ചയും രാജ്യത്തിന്റെ ജിഡിപിയില്‍ ഉണ്ടായ തളര്‍ച്ചയും; ചിത്രം പങ്കുവച്ച് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍


2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍നിന്നു വ്യക്തം. 

അതേസമയം, ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപിയില്‍ 0.4 ശതമാനം വര്‍ധനയുണ്ടായിരുന്നു. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളര്‍ച്ച നിരക്ക് തിരിച്ചു കയറിയത്. 

Keywords:  News, National, India, New Delhi, Narendra Modi, Prime Minister, Shashi Taroor, Congress, Social Media, Twitter, Business, Finance, Technology, Shashi Tharoor compares GDP with PM Modis beard
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia