SWISS-TOWER 24/07/2023

ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകാനാവില്ല; സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യമാക്കുന്ന നേതാക്കൾക്കെതിരെ എഐസിസി

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 16.03.2021) സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പരസ്യമാക്കുന്ന നേതാക്കള്‍ക്കെതിരെ എഐസിസി. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കാനാവില്ല ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആരോപണം തള്ളി കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രടറി താരിഖ് അന്‍വര്‍ . ലതിക സുഭാഷിനെതിരായ അച്ചടക്ക നടപടിയില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

ലതിക സുഭാഷിന്‍റെ തലമുണ്ഡനം, സ്ഥാനാര്‍ഥി പട്ടികക്കെതിരായ കെ സുധാരന്‍റെ പരസ്യവിമര്‍ശനം, സംസ്ഥാന ഘടകത്തിലെ പൊട്ടിത്തറി കേന്ദ്ര നേതൃത്വത്തെ അമ്പരിപ്പിച്ചിരിക്കുകയാണെന്നും എന്നാൽ പലവട്ടം ചർചകള്‍ നടത്തിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് കേന്ദ്ര നേൃത്വത്തിന്‍റെ വിശദീകരണം.
Aster mims 04/11/2022

ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകാനാവില്ല; സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യമാക്കുന്ന നേതാക്കൾക്കെതിരെ എഐസിസി

എഐസിസി ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടി ചെന്നിത്തല എന്നിവര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ഗൗരവമായി കാണേണ്ടെ നിലപാടെങ്കിലും പരാതി വ്യാപകമാകുന്നതില്‍ ഹൈകമാന്‍ഡിന് കടുത്ത അമര്‍ഷമുണ്ട്.

സ്ഥാനാർഥി പട്ടികയ്ക്കെതിരെ ഉയരുന്ന പരാതികള്‍ സംസ്ഥാനത്ത് തന്നെ തീര്‍പാക്കട്ടേയെന്നാണ് ഹൈകമാന്‍ഡിന്‍റെ നിലപാട്. അതാതിടങ്ങളിലെ നേതാക്കളെ വിളിച്ച് അടിയന്തര പരിഹാരം കാണണമെന്നും നിർദേശിച്ചു. ലതിക സുഭാഷിനെ പുറത്താക്കുന്ന കാര്യത്തിൽ സംസ്ഥാന ഘടകം തീരുമാനമെടുക്കട്ടേയെന്നാണ് കേന്ദ്ര നിലപാട്.

Keywords:  News, National, India, AICC, Oommen Chandy, K.Sudhakaran, Assembly Election, Assembly-Election-2021, Election, Seats cannot be given to all who wish; AICC against leaders who dissatisfaction with candidate lists.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia