SWISS-TOWER 24/07/2023

സൗദി അറേബ്യയില്‍ ഒരു മാസം മുന്‍പ് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഞായറാഴ്ച മുതല്‍ വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം

 


ADVERTISEMENT


റിയാദ്: (www.kvartha.com 06.03.2021) സൗദി അറേബ്യയില്‍ ഒരു മാസം മുന്‍പ് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്.  ഞായറാഴ്ച മുതലാണ് ഭാഗിക ഇളവ് അനുവദിക്കുന്നത്. വെള്ളിയാഴ്ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്.
Aster mims 04/11/2022

സിനിമാ ശാലകള്‍, റസ്റ്റോറന്റുകളിലും ഷോപിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം. വിവാഹങ്ങളും പാര്‍ടികളും അടക്കമുള്ള സാമൂഹിക പരിപാടികള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് നിര്‍ദേശം. ഹോടെലുകള്‍ക്കും കഫേകള്‍ക്കും ആദ്യം 10 ദിവസത്തേക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് അത് 20 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ നിയന്ത്രണമാണ് പിന്‍വലിക്കുന്നത്.

സൗദി അറേബ്യയില്‍ ഒരു മാസം മുന്‍പ് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഞായറാഴ്ച മുതല്‍ വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം


അതേസമയം യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പില്‍ പരാമര്‍ശമൊന്നുമില്ല. വിമാന വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ അറിയിപ്പുകളുണ്ടായിരുന്നില്ല. ആരോഗ്യ സുരക്ഷ ഉറപ്പാക്കണണെന്നും കര്‍ശനമായ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Keywords:  News, World, Gulf, Saudi Arabia, Riyadh, COVID-19, Health, Trending, Business, Finance, Saudi Arabia to reopen cinemas, gyms, malls and more on Sunday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia