കോവിഡ് പരിശോധനയ്ക്കിടെ 'വേദന' കൊണ്ട് പുളയുന്ന സചിൻ തെന്‍ഡുല്‍ക്കര്‍; ആശങ്കയോടെ മെഡികല്‍ സ്റ്റാഫ്; പ്രാങ്ക് വിഡിയോ

 


റായ്പുര്‍: (www.kvartha.com 09.03.2021) കോവിഡ് പരിശോധനയ്ക്കിടെ 'വേദന' കൊണ്ട് പുളയുന്ന ക്രികെറ്റ് ഇതിഹാസം സചിൻ തെന്‍ഡുല്‍ക്കര്‍. ഇതുകണ്ട് ആശങ്കയോടെ മെഡികല്‍ സ്റ്റാഫ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന്റെ ഭാഗമായി ഛത്തിസ്ഗഡിലെ റായ്പുരിലാണ് ഇപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ . കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പരമ്പര കഴിഞ്ഞ ആഴ്ച വീണ്ടും പുനരാരംഭിക്കുകയായിരുന്നു. മാര്‍ച്ച് അഞ്ചിന് ഇന്ത്യ ലെജന്‍ഡ്‌സും ബംഗ്ലദേശ് ലെജന്‍ഡ്‌സും തമ്മിലുള്ള മത്സരത്തോടെയായിരുന്നു തുടക്കം. കോവിഡ് പരിശോധനയ്ക്കിടെ 'വേദന' കൊണ്ട് പുളയുന്ന സചിൻ തെന്‍ഡുല്‍ക്കര്‍; ആശങ്കയോടെ മെഡികല്‍ സ്റ്റാഫ്; പ്രാങ്ക് വിഡിയോ
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായി താരങ്ങള്‍ക്ക് കോവിഡ് പരിശോധന ഉള്‍പെടെ നടത്തുന്നുണ്ട്. ചൊവ്വാഴ്ച, ഇംഗ്ലണ്ട് ലെജന്‍ഡ്‌സിന് എതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യ ലെജന്‍ഡ്‌സ് ക്യാപ്റ്റനായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, തനിക്ക് കോവിഡ് പരിശോധന നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

സ്രവം ശേഖരിക്കുന്ന മെഡിക്കല്‍ സ്റ്റാഫിനെ 'പ്രാങ്ക്' ചെയ്യുന്ന വിഡിയോയാണ് സച്ചിന്‍ പങ്കുവച്ചത്. സ്രവം ശേഖരിച്ചശേഷം കടുത്ത വേദന അനുഭവപ്പെട്ട രീതിയില്‍ താരം നിലവിളിക്കുന്നത് വിഡിയോയില്‍ കാണാം.
മെഡിക്കല്‍ സ്റ്റാഫ് ആശങ്കയോടെ തിരിച്ചുവരുമ്പോള്‍ സച്ചിന്‍ ചിരിക്കുകയും ചെയ്യുന്നു.

'ഞാന്‍ 200 ടെസ്റ്റുകളും 277 കോവിഡ് ടെസ്റ്റുകളും കളിച്ചു! മാനസികാവസ്ഥ ലഘൂകരിക്കാനുള്ള ഒരു ചെറിയ തമാശ. ഞങ്ങളെ സഹായിക്കുന്ന മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് നന്ദി.' എന്ന അടിക്കുറിപ്പോടെയാണ് സച്ചിന്‍ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

പരമ്പര പുനരാരംഭിച്ചതിനുശേഷമുള്ള ആദ്യ മത്സരത്തില്‍ ബംഗ്ലദേശ് ലെജന്‍ഡ്‌സിനെ 10 വികെറ്റിനാണ് ഇന്ത്യ ലെജന്‍ഡ്‌സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത് ഇംഗ്ലണ്ട് 109 റണ്‍സാണ് എടുത്തത്. 110 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 11 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപെണര്‍മാരായ വീരേന്ദര്‍ സേവാഗും സച്ചിന്‍ തെന്‍ഡുല്‍ക്കറുമാണ് ബംഗ്ലദേശ് ബോളര്‍മാരെ തകര്‍ത്തത്. സേവാഗ് 10 ഫോറും 5 സിക്‌സും ഉള്‍പെടെ 35 പന്തില്‍നിന്ന് 80 റണ്‍സാണ് അടിച്ചുകൂട്ടിയത്. സച്ചിന്‍ 26 പന്തില്‍നിന്ന് 33 റണ്‍സെടുത്തു.

Keywords:  Sachin Tendulkar Pranks Medical Staff During Covid Test. Watch, News, Sports, Cricket, Sachin Tendulker, Video, Health, Health and Fitness, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia