നെറ്റ്‍‍ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്‍ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കാൻ സ്ക്രീനിംഗ് സമിതി ആവശ്യമെന്ന് സുപ്രീംകോടതി

 


ന്യൂഡെൽഹി: (www.kvartha.com 04.03.2021) നെറ്റ്‍‍ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്‍ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി ഒരു സ്ക്രീനിംഗ് സമിതിയും ആവശ്യമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് വാക്കാൽ പരാമർശം നടത്തിയത്.

പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് മുൻപ് ഒടിടി പ്ലാറ്റ്‍ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

ലൈംഗികപരമായ ഉള്ളടക്കം ഇതിൽ പലതിലുമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതി ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.

നെറ്റ്‍‍ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്‍ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കാൻ സ്ക്രീനിംഗ് സമിതി ആവശ്യമെന്ന് സുപ്രീംകോടതി

ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ പരാമർശം. മുൻകൂർ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെ ആമസോൺ പ്രൈമിന്‍റെ വീഡിയോ ഹെഡ് അപർണ പുരോഹിത് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

വാക്കാൽ പരാമർശം നടത്തിയത് കൂടാതെ , ഇക്കാര്യത്തിൽ കേന്ദ്രസർകാരിന്‍റെ അഭിപ്രായം തേടി സുപ്രീംകോടതി നോടീസും നൽകി. ഒടിടി പ്ലാറ്റ്‍ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനായി കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ഐടി റൂൾസ്, 2021- വ്യാപകമായി പ്രചരിപ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

അതേസമയം, ഇത്തരം എഫ്ഐആറുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് ആമസോൺ പ്രൈമിന്‍റെ വീഡിയോ ഹെഡ് അപർണ പുരോഹിതിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.

പബ്ലിസിറ്റി ആവശ്യമുള്ളവരാണ് ഇത്തരത്തിൽ വ്യാപകമായി എഫ്ഐആറുകൾ ഫയൽ ചെയ്തിരിക്കുന്നത്. പരാതികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും മുകുൾ റോഹ്തഗി വാദിച്ചു.

Keywords:  News, Film, Entertainment, India, National, Top-Headlines, Supreme Court, New Delhi, Delhi, Central Government, OTT platforms, Screening, Guidelines, Regulation on OTT platforms: Screening needed, submit guidelines, Supreme Court tells Centre.    < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia