യുവതിയെ ആദ്യ ഭര്‍ത്താവിന്റെ സഹോദരന്‍ പതിയിരുന്ന് ആക്രമിച്ച് ബലാത്സംഗം ചെയ്തു; ക്രൂരത ഭര്‍ത്താവിന്റെയും കുട്ടിയുടെയും മുന്നില്‍വെച്ച്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ജയ്പുര്‍: (www.kvartha.com 16.03.2021) രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വെച്ച് യുവതിയെ ആദ്യ ഭര്‍ത്താവിന്റെ സഹോദരന്‍ സംഘമായെത്തി പതിയിരുന്ന് ആക്രമിച്ച് ബലാത്സംഗം ചെയ്തു. ഭര്‍ത്താവിനും കുഞ്ഞിനും പ്രായപൂര്‍ത്തിയാകാത്ത സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ ആദ്യ ഭര്‍ത്താവിന്റെ സഹോദരന്‍ വഴിയില്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പ്രതിക്കൊപ്പം സുഹൃത്തുക്കളായ നാലുപേരുമുണ്ടായിരുന്നു. കൂട്ടബലാത്സംഗ കുറ്റം ചുമത്തി പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 
Aster mims 04/11/2022

തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. പ്രതികള്‍ എല്ലാവരും ചേര്‍ന്ന് നാലുപേരെയും ബലം പ്രയോഗിച്ച് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. ശേഷം ഭര്‍ത്താവിനെ ആക്രമിക്കുകയും കൈയും കാലും കെട്ടിയിടുകയുമായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്തതായി ഡി എസ് പി യോഗേന്ദ്ര സിങ് പറഞ്ഞു.   

ആക്രമണത്തിന് ശേഷം പ്രതികളും സുഹൃത്തുക്കളും സ്ഥാലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് കുട്ടിയും സഹോദരിയും ചേര്‍ന്ന് യുവാവിനെയും യുവതിയെയും റോഡരികില്‍ എത്തിച്ച് യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.   

യുവതിയെ ആദ്യ ഭര്‍ത്താവിന്റെ സഹോദരന്‍ പതിയിരുന്ന് ആക്രമിച്ച് ബലാത്സംഗം ചെയ്തു; ക്രൂരത ഭര്‍ത്താവിന്റെയും കുട്ടിയുടെയും മുന്നില്‍വെച്ച്


ആദ്യ വിവാഹത്തില്‍ കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനെ ആചാരപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. ഇതിന്റെ പകയാണ് പ്രതിയെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച മുഖ്യപ്രതിയായ ആദ്യഭര്‍ത്താവിന്റെ സഹോദരനെയും രണ്ടു കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

 
Keywords:  News, National, India, Rajasthan, Jaipur, Molestation, Crime, Police, Accused, Arrested, Husband, Rajasthan: Woman molested by man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script