30 മിനുട് സൗജന്യം; റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് റെയില്‍ടെല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 05.03.2021) റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് റെയില്‍ടെല്‍ തുടക്കമിട്ടു. ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം.

34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുകയാണ് നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്. ആദ്യഘട്ടത്തില്‍ രാജ്യത്തെ 4000 റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രീ പെയ്ഡ് സേവനം ലഭ്യമാകുക. 30 മിനുട് സൗജന്യം; റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് റെയില്‍ടെല്‍

നിലവില്‍ 5,950 റെയില്‍വെ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കിവരുന്നുണ്ട്. സ്മാര്‍ട് ഫോണില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം.

നിരക്ക്:

ഒരു ദിവസം 10 ജി.ബി -10 രൂപ

ഒരു ദിവസം 15 ജി.ബി - 15 രൂപ

അഞ്ചുദിവസം 10 ജി.ബി-20 രൂപ

അഞ്ചുദിവസം 20 ജി.ബി-30 രൂപ

10 ദിവസം 20 ജി.ബി- 40 രൂപ

10 ദിവസം 30 ജി.ബി-50 രൂപ

30 ദിവസം 60 ജി.ബി-70 രൂപ

Keywords:  Rail Tel launches prepaid Wi-Fi service in 4,000 stations, first 30 mins free: Check plans, validity, News, New Delhi, Business, Technology, Internet, Railway, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia