ലണ്ടന്‍: (www.kvartha.com 10.03.2021) ബ്രിടിഷ് രാജകുടുംബാംഗം ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളോട് പ്രതികരിച്ച് ബക്കിങ്ങാം കൊട്ടാരം. മേഗന്റെ വെളിപ്പെടുത്തല്‍ സങ്കടകരമാണെന്നും അഭിമുഖത്തില്‍ പരാമര്‍ശിച്ച വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത് രാജ്ഞി അറിയിച്ചു.
ഹാരിക്കും മേഗനും രാജകുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നു വെളിപ്പെടുത്തല്‍ സങ്കടത്തോടെയാണു രാജകുടുംബം കേട്ടത്. ഹാരി, മേഗന്‍, ആര്‍ച്ചി എന്നിവരെപ്പോഴും രാജകുടുംബത്തിനു പ്രിയപ്പെട്ടവരായിരിക്കുമെന്നും ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. രാജകുടുംബം ഈ വിഷയം സ്വകാര്യമായി പരിശോധിക്കുമെന്ന് രാജ്ഞി അറിയിച്ചു.
ഇതിനിടെ, മേഗനെക്കുറിച്ച് ഐടിവിയുടെ 'ഗുഡ് മോണിങ് ബ്രിടന്‍' പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍ പരിപാടിയില്‍നിന്ന് ഒഴിയും. മോര്‍ഗന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ബ്രിടനിലെ മീഡിയ റെഗുലേറ്ററായ ഓഫ്‌കോം അന്വേഷണം ആരംഭിച്ചിരുന്നു.