യുഡിഎഫ് സര്‍കാര്‍ അധികാരത്തിലെത്തിയാല്‍ കൊച്ചിയില്‍ പ്രഥമ പരിഗണന കാക്കനാടു വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിനെന്ന് പി ടി തോമസ്

 


കൊച്ചി: (www.kvartha.com 16.03.2021) യുഡിഎഫ് സര്‍കാര്‍ അധികാരത്തിലെത്തിയാല്‍ കൊച്ചിയില്‍ പ്രഥമ പരിഗണന കാക്കനാടു വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിനായിരിക്കുമെന്നു തൃക്കാക്കര എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി ടി തോമസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാലാരിവട്ടത്തുനിന്ന് കടവന്ത്രയിലേയ്ക്കു മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍കാര്‍ അധികാരത്തിലെത്തിയാല്‍ കൊച്ചിയില്‍ പ്രഥമ പരിഗണന കാക്കനാടു വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിനെന്ന് പി ടി തോമസ്

മെട്രോ നിര്‍മാണം ഉമ്മന്‍ ചാണ്ടി സര്‍കാരിന്റെ കാലത്തെ വേഗത്തിലായിരുന്നെങ്കില്‍ കാക്കനാട്ടേയ്ക്കുള്ള മെട്രോ ഓടി തുടങ്ങുമായിരുന്നു. രണ്ടാംഘട്ടം കൂടി യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറും. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ മെട്രോ എത്തുന്നതോടെ ഐടി വികസനത്തില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ മെട്രോ പൂര്‍ണമായും കമിഷന്‍ ചെയ്യുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. കാക്കനാട്ടേയ്ക്കു മെട്രോ നീട്ടുന്നതിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടി എങ്ങുമെത്തിയിട്ടില്ല. പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്ന രീതി മാറണം. അതിനായി വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ യുഡിഎഫ് തയാറാക്കിയിട്ടുണ്ട്. മെട്രോയുടെ രണ്ടാംഘട്ടം പൂര്‍ണമാവുന്നതോടെ തൃക്കാക്കര മണ്ഡലത്തിന്റെ മുഖം മാറുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  PT Thomas MLA on Metro Project, Kochi, News, UDF, Politics, Assembly-Election-2021, Kochi Metro, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia