Follow KVARTHA on Google news Follow Us!
ad

ഇടതുമുന്നണി സ്ഥാനാർഥി സിന്ധുമോൾ ജേകബിനെതിരെ നവമാധ്യമങ്ങളിൽ അധിക്ഷേപം

propaganda against sindhumol in social media, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പിറവം: (www.kvartha.com 12.03.2021) പിറവത്തെ ഇടതുമുന്നണി സ്ഥാനാർഥിയായ ഡോ. സിന്ധുമോൾ ജേക്കബിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അധിക്ഷേപം. 15 വർഷം തുടർചയായ ജനപ്രതിനിധിയായ ഡോ. സിന്ധു പിറവത്ത് സ്ഥാനാർഥി ആയത് അപ്രതീക്ഷിതമായായിരുന്നു. സിന്ധുമോൾ ജേകബിനെ വ്യക്തിപരമായി അപമാനിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപം. ലൈംഗിക ചുവയുള്ള ദ്വയാർഥ പ്രയോഗങ്ങളാണ് ഭൂരിഭാഗവും.

News, Assembly Election, Assembly-Election-2021, Election, Piravam, CPM, Kerala, State, Congress, Propaganda, Sindhumol, Social media,

ഒരു സ്ത്രീയെ ഇത്തരത്തിൽ അപമാനിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്ന് വിവിധ കോണുകളിൽ അഭിപ്രായങ്ങൾ ഉയർന്നുവന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ആലത്തൂർ മണ്ഡലത്തിൽ മത്സരിച്ചു ജയിച്ച രമ്യ ഹരിദാസ് എം പിയും സമാന രീതിയിൽ പ്രശ്‌നം നേരിട്ടിരുന്നു. ഇത്തരം സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ വിഷമം ഉണ്ടാക്കുന്നെണ്ടെകിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും എന്ന് സ്ഥാനാർഥി ഡോ. സിന്ധുമോൾ പ്രതികരിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്നത് ഒരു പുരോഗമന സമൂഹത്തിന് ഭൂഷണനല്ലെന്നും സിന്ധുമോൾ കൂട്ടി ചേർത്തു.

Keywords: News, Assembly Election, Assembly-Election-2021, Election, Piravam, CPM, Kerala, State, Congress, Propaganda, Sindhumol, Social media, propaganda against sindhumol in social media.


< !- START disable copy paste -->

Post a Comment