Follow KVARTHA on Google news Follow Us!
ad

93-ാമത് ഓസ്‌കാര്‍ പുരസ്‌കാരം; നോമിനേഷന്‍ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ചേര്‍ന്ന് പ്രഖ്യാപിക്കും, 23 കാറ്റഗറികളിലുള്ള നോമിനേഷനുകള്‍ മാര്‍ച് 15ന്

Priyanka Chopra and Nick Jonas to announce Oscars 2021 nominations #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

മുംബൈ: (www.kvartha.com 12.03.2021) 93-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ചേര്‍ന്ന് പ്രഖ്യാപിക്കും. ലൈവ് സ്ട്രീമിങ്ങിലൂടെ രണ്ട് ഭാഗങ്ങളായാണ് നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രിയങ്കയും നികും ഇക്കാര്യം അറിയിച്ചത്. 23 കാറ്റഗറികളിലുള്ള നോമിനേഷനുകള്‍ മാര്‍ച് 15നാണ് പ്രഖ്യാപിക്കുക എന്ന് അകാഡമി അധികൃതര്‍ അറിയിച്ചു. 

'ഓസ്‌കാര്‍ നോമിനേഷന്‍ ഒറ്റക്ക് പ്രഖ്യാപിക്കാന്‍ പറ്റുമോ? ചുമ്മ പറഞ്ഞതാണ്. ഈ വരുന്ന തിങ്കളാഴ്ച്ച ഞാനും നികും ഒരുമിച്ച് നോമിനേഷനുകള്‍ പ്രഖ്യാപിക്കും. അകാഡമിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഞങ്ങളെ ലൈവായി കാണാം.' എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

News, National, India, Mumbai, Entertainment, Cinema, Actress, Priyanka Chopra, Husband, Oscar, Award, Social Media, Priyanka Chopra and Nick Jonas to announce Oscars 2021 nominations


സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ എം വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടംനേടി. മാര്‍ച് 5 മുതല്‍ 10 വരെ നടക്കുന്ന വോടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാന്‍ യോഗ്യത നേടിയത്.

2021 ഏപ്രിലില്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നടക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ അകാഡമി അറിയിച്ചിരുന്നു. കോവിഡ് വ്യാപനം സിനിമ മേഖലയെ കാര്യമായി ബാധിച്ചതിനാലാണ് പുരസ്‌കാര ചടങ്ങ് വൈകിയത്.

Keywords: News, National, India, Mumbai, Entertainment, Cinema, Actress, Priyanka Chopra, Husband, Oscar, Award, Social Media, Priyanka Chopra and Nick Jonas to announce Oscars 2021 nominations

Post a Comment