തപാൽ വോട് എങ്ങനെ, ആർക്കൊക്കെ ? അറിയാം കൂടുതൽ കാര്യങ്ങൾ

 


തിരുവനന്തപുരം: (www.kvartha.com 17.03.2021) നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോടിന് അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമീഷൻ. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിച്ചിരിക്കുന്നത്.

തപാൽ വോടിനുള്ള അപേക്ഷ ഫോം 12 ഡി വഴിയാണ് നൽകേണ്ടത്. ഫോം തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഫോം 12ഡി വഴി ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ചായിരിക്കും അർഹതപ്പെട്ടവർക്ക് അതത് നിയമസഭാ മണ്ഡലങ്ങളിലെ ഭരണാധികാരികൾ തപാൽ ബാലറ്റ് അനുവദിക്കും. പോളിംഗ് ഓഫീസർ ആബ്സൻറീ വോടറുടെ വീട്ടിലെത്തിയാകും ബാലറ്റ് നൽകുക.

ഭിന്നശേഷിക്കാരയായ വോടർമാർ ഫോം 12 ഡി ക്ക് ഒപ്പം നിശ്ചിത സർകാർ ഏജൻസി നൽകിയ ഡിസെബിലിറ്റി സർടിഫികറ്റ് കൂടി ഹാജരാക്കണം.

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സർകാർ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നൽകുന്ന സർടിഫികറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാൽ വോട്.

തപാൽ വോടിന് അപേക്ഷിച്ച വോടർമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദർശിച്ചായിരിക്കും തപാൽ ബാലറ്റ് നൽകുക. വോടർമാർക്ക് വോട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേൽപ്പിക്കാം.

തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ വോടർപട്ടികയുടെ പകർപ് സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും നൽകും. തപാൽ ബാലറ്റ് വിതരണം ചെയ്യുന്ന സമയക്രമവും സ്ഥാനാർഥികളെ അറിയിക്കും.

സ്ഥാനാർഥികൾക്ക് അംഗീകൃത പ്രതിനിധികളെ ഭരണാധികാരിയുടെ മുൻകൂർ അനുമതിയോടെ തപാൽ വോട് വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം അനുവദിക്കാം.

തപാൽ വോട് എങ്ങനെ, ആർക്കൊക്കെ ? അറിയാം കൂടുതൽ കാര്യങ്ങൾ



തപാൽവോട്ട് രേഖപ്പെടുത്താൻ സഹായിയെ ആവശ്യമുള്ളവർക്ക് (കാഴ്ചപരിമിതർ, ശാരീരിക അവശതയുള്ളവർ) അനുവദിക്കും. സഹായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന ഫോം 14 എ പൂരിപ്പിച്ച് നൽകണം. പോളിംഗ് ഏജന്റ്, സ്ഥാനാർഥികൾ, രാഷ്ട്രീയപാർടി പ്രതിനിധികൾ എന്നിവർക്ക് സഹായി എന്ന നിലയ്ക്ക് വോട് രേഖപ്പെടുത്താൻ കഴിയില്ല.

തപാൽ ബാലറ്റ് അനുവദിച്ച കോവിഡ് ബാധിതർക്ക് പിന്നീട് രോഗം നെഗറ്റീവ് ആയാലും ബൂതിലെത്തി വോട് ചെയ്യാനാകില്ല. കൊവിഡ്ബാധിതർക്കും/രോഗം സംശയിക്കുന്നവർക്കും അവസാനമണിക്കൂറിൽ ബൂതിലെത്തി വോടുചെയ്യാം. എന്നാൽ, പൊതു ക്യൂവിലുള്ള എല്ലാവരും വോടുരേഖപ്പെടുത്തിയശേഷമായിരിക്കും ഇവർക്കുള്ള അവസരം.

Keywords:  News, Politics, Assembly Election, Assembly-Election-2021, Election, Voters, Kerala, State, Thiruvananthapuram, Election Commission, Top-Headlines, Postal vote to whom; Learn more.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia