പി എം എ സലാമിന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രടറിയുടെ ചുമതല

 


മലപ്പുറം: (www.kvartha.com 15.03.2021) മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രടറിയുടെ ചുമതല പിഎംഎ സലാമിന് നൽകി. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയാണ്. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്. ജനറൽ സെക്രടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയിൽ സ്ഥാനാർഥിയായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുനലൂരിലെ സ്ഥാനാർഥിയായി അബ്ദുർ റഹ്‌ മാൻ രണ്ടത്താണിയെയും തെരെഞ്ഞെടുത്തു.

പി എം എ സലാമിന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രടറിയുടെ ചുമതല

തിരൂരങ്ങാടിയിൽ സ്ഥാനാർഥിയായി പിഎംഎ സലാമിനെയും പരിഗണിച്ചിരുന്നു. എന്നാൽ അവസാനം മജീദ് സ്ഥാനാർഥിയാവുകയായിരുന്നു. ഇതിലുള്ള പ്രതിഷേധം മണ്ഡലത്തിലെ ഒരു വിഭാഗം പ്രവർത്തകർ പാണക്കാടെത്തി അറിയിച്ചിരുന്നു.

പിഎംഎ സലാം മറ്റ് പ്രമുഖരോടൊപ്പം  ഐ എൻഎൽ ലയിപ്പിച്ച് മുസ്ലീം ലീഗിൽ എത്തിയ നേതാവാണ്. കോഴിക്കോട് സൗതിൽ നിന്നും 2006 ൽ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഐഎൻഎലിന്റെ ആദ്യത്തെ എംഎൽഎ ആയിരുന്നു അദ്ദേഹം. 9 വർഷക്കാലം ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രടറി ആയിരുന്നു. എംഎസ്എഫ് സംസ്ഥാന ട്രഷറർ, ജില്ലാ പ്രസിഡന്റ്, യൂത് ലീഗ് ജില്ലാ പ്രസിഡന്റ്, കെഎംസിസി സൗദി അറേബ്യ പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്.

Keywords:  Malappuram, Kerala, News, Muslim-League, Panakkad Hyder Ali Shihab Thangal, President, KPA Majeed, INL, Assembly-Election-2021, Youth League, Saudi Arabia, Top-Headlines, PMA Salam is the State General Secretary of the Muslim League.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia