Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു; എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്ന് മോദി

Health and Fitness, PM Modi's Message To India As He Takes First Shot Of Coronavirus Vaccine #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 01.03.2021) തിങ്കളാഴ്ച രാവിലെ ഡെല്‍ഹി എയിംസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. പുതുച്ചേരി സ്വദേശി പി നിവേദയാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് മോദിക്ക് വാക്സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും കോവിഡ് വാക്സിന്‍ എടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. 

News, National, India, New Delhi, COVID-19, Vaccine, Narendra Modi, Prime Minister, Trending, Health, Health and Fitness, PM Modi's Message To India As He Takes First Shot Of Coronavirus Vaccine


60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് തിങ്കളാഴ്ച മുതല്‍ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും സ്വയം തെരഞ്ഞെടുക്കാം. സര്‍കാര്‍ മേഖലയില്‍ സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയില്‍ ഒരു ഡോസ് വാക്‌സീന് 250 രൂപ നല്‍കണം.

Keywords: News, National, India, New Delhi, COVID-19, Vaccine, Narendra Modi, Prime Minister, Trending, Health, Health and Fitness, PM Modi's Message To India As He Takes First Shot Of Coronavirus Vaccine

Post a Comment