വെജിറ്റേറിയന് പകരം നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കി; ഒരു കോടി രൂപ നഷ്ടപരിഹാരം തേടി യുവതി

 


ന്യൂഡെൽഹി: (www.kvartha.com 14.03.2021) വെജിറ്റേറിയൻ പിസ ഓർഡർ ചെയ്ത് നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയതിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം തേടി യുവതി. ദില്ലി സ്വദേശിനിയായ ദീപാലി ത്യാഗിയാണ് കണ്‍സ്യൂമര്‍ കോടതിയിൽ പരാതിയുമായി എത്തിയിരിക്കുന്നത്.

2019 മാര്‍ച് 21 നാണ് കേസിനാസ്പദമായ സംഭവം. വെജിറ്റേറിയന്‍ പിസ ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് നോൺ വെജ് പിസ ലഭിച്ചുവെന്നും അത് കഴിച്ച ശേഷമാണ് മനസിലായതെന്നും യുവതി പരാതിയില്‍ പറഞ്ഞു.

വെജിറ്റേറിയന് പകരം നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കി; ഒരു കോടി രൂപ നഷ്ടപരിഹാരം തേടി യുവതി

പരാതിയെ തുടർന്ന് പിസ ഔട് ലെറ്റ് അധികൃതര്‍ യുവതിയോട് ക്ഷമ ചോദിക്കുകയും മുഴുവന്‍ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയന്‍ പിസ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഇവരുടെ അശ്രദ്ധ മൂലം തന്‍റെ മതത്തിന്‍റെ ആചാരത്തെ ലംഘിക്കുന്നതിന് കാരണമായെന്നും അതിനാല്‍ തന്നെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനം എന്നും യുവതി പറഞ്ഞു

യുവതിയുടെ പരാതി കേട്ട ഡല്‍ഹി ജില്ലാ കണ്‍സ്യൂമര്‍ കോടതി കമ്പനിയോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാർച് 17 കേസ് വീണ്ടും പരിഗണിക്കും.

Keywords: News, Vegetable, New Delhi, Delhi, Court, National, India, Food, Case, Compensation, Non-vegetarian pizza, Vegetarian, Offered non-vegetarian pizza instead of vegetarian; Woman seeks Rs 1 crore compensation.




< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia