മോഷണ കേസ് പ്രതിയെ പിടിക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം; തട്ടിവിളിച്ചപ്പോള്‍ കതക് തുറന്ന് എസ്‌ഐയുടെ കൈ വെട്ടി രക്ഷപ്പെട്ടു
Mar 6, 2021, 13:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗളൂരു: (www.kvartha.com 06.03.2021) മോഷണ കേസ് പ്രതിയെ പിടിക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം. കോലാര്‍ കെജിഎഫ് ആന്‍ഡേഴ്‌സന്‍പേട്ടില്‍ എസ്‌ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണ കേസ് പ്രതിയായ ഗുണ്ട. ബെംഗളൂരു മഹാദേവപുര എസ്‌ഐ ഹരികുമാറിനെ(36) വലതു കൈ അറ്റനിലയില്‍ ഹൊസ്മാറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ അപ്പനു (28) വേണ്ടി പൊലീസ് തിരച്ചില്‍ വ്യാപകമാക്കി.

കതകില്‍ തട്ടിവിളിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന അപ്പന്‍ വാളുകൊണ്ടു വെട്ടുകയായിരുന്നു. ഇതിനെ ചെറുക്കാന്‍ ഹരികുമാര്‍ നടത്തിയ ശ്രമത്തിനിടെയാണ് കൈയറ്റു തൂങ്ങിയത്. തുടര്‍ന്നു നിറയൊഴിച്ചു പിടികൂടാന്‍ ശ്രമിച്ചെങ്കിലും അപ്പന്‍ കടന്നുകളയുകയായിരുന്നു.
പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ച 1.30നാണു സംഭവം. ഹരികുമാര്‍ ഉള്‍പെട്ട അഞ്ചംഗ പൊലീസ് സംഘം അപ്പനെ അറസ്റ്റ് ചെയ്യാന്‍ ഇയാളുടെ വീട്ടിലെത്തിയതിനെ തുടര്‍ന്നാണ് അക്രമം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.