പാലക്കാട്: (www.kvartha.com 12.03.2021) ശബരിമല വിഷയത്തില്‍ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ട് കാര്യമില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. എല്‍ ഡി എഫിന് തുടര്‍ഭരണമുണ്ടാകില്ലെന്ന് പറഞ്ഞ ബി ജെ പി സ്ഥാനാര്‍ഥി അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഒരുക്കം ചര്‍ച്ച ചെയ്യാന്‍ പാലക്കാട് ബി ജെ പി ജില്ലാ കമിറ്റി ഓഫിസില്‍ എത്തിയതായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ ഇപ്പോഴത്തേത് യഥാര്‍ഥ കണ്ണീര്‍ തന്നെയാണോ എന്നും ശ്രീധരന്‍ ചോദിച്ചു. എത്രയാളുകളുടെ വികാരമാണ് അന്ന് വ്രണപ്പെടുത്തിയത്. ബോധപൂര്‍വമാണ് ശബരിമലയില്‍ യുവതികളെ കയറ്റിയതെന്നും ശ്രീധരന്‍ ആരോപിച്ചു. കടകംപളളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതിനെ കുറിച്ചുളള ചോദ്യത്തിനായിരുന്നു മെട്രോമാന്റെ പ്രതികരണം.
സംസ്ഥാനത്ത് ബി ജെ പിക്ക് ഇത്തവണ ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു . രണ്ടു വര്‍ഷത്തിനകം പാലക്കാടിനെ സംസ്ഥാനത്തെ മികച്ച നഗരമാക്കി മാറ്റുമെന്ന് ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു. താന്‍ പഠിച്ചതും താമസിച്ചതും പാലക്കാട് നഗരത്തിലാണ്. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായ കൂടുതല്‍ അനുഭവ സമ്പത്താകും. വിവാദങ്ങളല്ല, വികസനമാണ് തന്റെ പ്രചാരണമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
Keywords: No point in shedding tears after everything happened in Sabarimala, LDF will not retain power, says E Sreedharan, Palakkad, News, Politics, Sabarimala Temple, Religion, BJP, Assembly-Election-2021, LDF, Kerala.