തെരെഞ്ഞെടുപ്പ് കാലത്ത് ഇനി പരസ്യപ്രതികരണങ്ങൾ പാടില്ല; നിയമം ലംഘിച്ചാൽ അച്ചടക്കസമിതി തീരുമാനമെടുക്കണമെന്ന് ഹൈകമാൻഡ്

 


തിരുവനന്തപുരം: (www.kvartha.com 17.03.2021) നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈകമാൻഡിന്‍റെ താക്കീത്. സ്ഥാനാർഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ അതൃപ്തിയുമായി മുതിർന്ന നേതാക്കളടക്കം രംഗത്തുവന്നിരുന്നു. ഇതാണ് ഹൈകമാൻഡിനെ പ്രതിരോധത്തിലാക്കിയത്. നിർദേശം ലംഘിച്ചാൽ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണമെന്നും ഹൈകമാൻഡ് നിർദേശം നൽകി.

സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്കിനി യാതൊരു പ്രതീക്ഷയുമില്ലെന്നും മൊത്തം പട്ടിക ഗ്രൂപുകൾ ഇഷ്ടക്കാരെ കുത്തിനിറച്ചതാണെന്നുമാണ് കെ സുധാകരൻ പറഞ്ഞിരുന്നു. ഹൈകമാൻഡെന്നാൽ ഇപ്പോൾ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല, കെ സി വേണുഗോപാലാണെന്ന തുറന്നുപറച്ചിലും കോൺഗ്രസ് നേതൃത്വത്തിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. കെ സി വേണുഗോപാലിന്‍റെ ഇടപെടലിനെതിരായ സുധാകരന്‍റെ അതൃപ്തി സംസ്ഥാനത്തെ പല നേതാക്കൾക്കുമുണ്ട്.

തെരെഞ്ഞെടുപ്പ് കാലത്ത് ഇനി പരസ്യപ്രതികരണങ്ങൾ പാടില്ല; നിയമം ലംഘിച്ചാൽ അച്ചടക്കസമിതി തീരുമാനമെടുക്കണമെന്ന് ഹൈകമാൻഡ്


പ്രധാന വില്ലൻ കെ സി വേണുഗോപാലെന്ന കെ സുധാകരന്‍റെ വിമർശനം കൂടാതെ ഹൈകമാൻഡ് പ്രതിനിധി എന്ന പേരിൽ ഇടപെടുന്ന വേണുഗോപാലിന്‍റെ യഥാർഥ ലക്ഷ്യം പുതുതായൊരു കെ സി ഗ്രൂപാണെന്ന പരാതി നേരത്തെ എ- ഐ ഗ്രൂപുകൾക്കുണ്ടായിരുന്നു.

കടുത്ത ആരോപണത്തിൽ കെ സി വേണുഗോപാൽ ഇതുവരെയും പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ കെ സിയെ പിന്തുണച്ചും സുധാകരനെ തള്ളിയും സംസ്ഥാന നേതാക്കൾ പട്ടികയെ പുകഴ്ത്തി രംഗത്തെത്തുകയാണ്.

Keywords:  News, Assembly Election, Assembly-Election-2021, Election, Thiruvananthapuram, Kerala, Top-Headlines, Kerala, State, Politics, Kerala Congress, Congress, UDF, No more ad responses during election time; The High Command said the disciplinary committee should make a decision if the law is violated.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia