ദാഇശ് ആശയം പ്രചരിപ്പിച്ചെന്ന കേസിൽ കേരളത്തിൽ നിന്ന് 4 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ

 


കണ്ണൂർ/ കൊല്ലം: (www.kvartha.com 17.03.2021) ഭീകരസംഘടനയായ ദാഇശ്ന്റെ ആശയം പ്രചരിപ്പിച്ചെന്ന കേസിൽ കേരളത്തിൽ നിന്ന് നാലുപേരെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റുചെയ്തു. കണ്ണൂരിൽ നിന്നും യുവതിയടക്കം മൂന്നുപേരെയും കൊല്ലം ഓച്ചിറയിൽ ഒരു ഡോക്ടറെയുമാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

കേരളത്തിൽ കൊല്ലം, കണ്ണൂർ, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലായി എട്ടിടത്തും ബെംഗളൂരുവിൽ രണ്ടിടത്തും ഡൽഹിയിൽ ഒരിടത്തുമാണ് എൻഐഎ ഒരേസമയം റെയ്‌ഡ് നടത്തിയത്.

കണ്ണൂർ താണയിലെ ഖദീജ മൻസിലിൽ മിസ് അബ് (22), മിശ (22), ശിഫ ഹാരിസ് (24), കൊല്ലം ഓച്ചിറ  ഡോ. റഈസ് റശീദ് (33) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി ഡൽഹിയിലേക്ക് കൊണ്ടുപോകും.

അതേസമയം ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുപയോഗിച്ച് തീവ്രവാദ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകിയെന്ന കേസിലെ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ(അബു യഹ്‌യ) പ്രധാന പ്രതിയായ കേസിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായ ഈ നാലുപേരുമെന്ന് എൻഐഎ വ്യക്തമാക്കി.

ദാഇശ് ആശയം പ്രചരിപ്പിച്ചെന്ന കേസിൽ കേരളത്തിൽ നിന്ന് 4 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ

അബു യഹ്‌യയെ മുഖ്യപ്രതിയാക്കി 10 ദിവസംമുമ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപെട്ടാണ് കേരളത്തിലെ എട്ടിടങ്ങൾ ഉൾപ്പെടെ രാജ്യത്തെ 11 കേന്ദ്രങ്ങളിൽ എൻഐഎ ഡൽഹി യൂണിറ്റ് തിങ്കളാഴ്ച റെയ്‌ഡ് നടത്തിയത്.

കശ്മീരിലേക്ക് ഭീകരപ്രവർത്തനത്തിനായി റിക്രൂട്മെന്റിനും ചാവേർ ആക്രമണത്തിനും ഈ സംഘം ശ്രമിച്ചതായാണ് എൻഐഎ പറയുന്നത്.

കേരളത്തിലെയും കർണാടകത്തിലെയും ചില യുവാക്കളെ ദാഇശ്ൽ ചേർക്കാൻ ശ്രമം നടന്നിരുന്നുവെന്നും തീർഥാടനത്തിന്റെ മറവിൽ യുവാക്കളെ കാശ്മീരിൽ കൊണ്ടുപോയി ഭീകരപ്രവർത്തനത്തിൽ ഏർപ്പെടാൻ ശ്രമം നടത്തിയതായും എൻഐഎ പറയുന്നു.

യുഎപിഎ ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരം ഏഴുപേർക്കും അജ്ഞാതരായ മറ്റ് ഏതാനും പേർക്കുമെതിരേയാണ് എൻഐഎ കേസെടുത്തത്. ഇതിന്റെ തുടർചയാണ് അറസ്റ്റ്.

കാസർകോട് പടന്ന തെക്കേപ്പുറം അങ്കണവാടിക്ക് സമീപത്തെ ടികെ ഇർശാദിന്റെ (24) വീട്ടിൽനിന്ന് എൻഐഎ സംഘം മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എടിഎം കാർഡ് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇൻഗ്ലൻഡിൽ പഠിക്കുന്ന ഇർശാദിന്റെ വീട്ടുകാരിൽനിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ഈ മാസം ആദ്യമാണ് ഇർശാദ് ലൻഡനിലേക്ക് പോയത്.

അതേസമയം മലപ്പുറത്തെ ചേളാരിയിലെയും വെളിമുക്ക് ആലുങ്ങലിലെയും രണ്ടു വീടുകളിലും റെയ്‌ഡ് നടന്നു. ആലുങ്ങലിലെ ക്വാർടേഴ്സിൽ താമസിക്കുന്ന രാഹുൽ അബ്ദുല്ലയെ കസ്റ്റഡിയിലെടുത്ത് കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി.

Keywords:  News, Kannur, Kollam, Terrorism, Terrorists, Terror Attack, Top-Headlines, Kerala, NIA, State, Arrest, Arrested,  Daesh ideology, NIA arrests 4 in Kerala for spreading Daesh ideology.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia