Follow KVARTHA on Google news Follow Us!
ad

ചിത്രീകരണത്തിനിടെ പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന ഫഹദിന്റെ ചിത്രവുമായി നസ്രിയ; പെട്ടെന്ന് തന്നെ ഭേദമാകട്ടെയെന്ന് ആരാധകര്‍

Nazriya with a picture of Fahad resting at home due to injury during filming; Fans wish him a speedy recovery #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്ത


കൊച്ചി: (www.kvartha.com 09.03.2021) ചിത്രീകരണത്തിനിടെ പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന ഫഹദ് ഫാസിലിന്റെ ചിത്രവുമായി നസ്രിയ. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഫഹദ് മുറിയില്‍ കിടന്നുറങ്ങുന്ന ചിത്രം നസ്രിയ പങ്കുവെച്ചത്. എല്ലാം ശരിയായി വരുന്നു എന്നാണ് നസ്രിയ ചിത്രത്തിന് നല്‍കിയ കാപ്ക്ഷന്‍. ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ എന്നീ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. പെട്ടെന്ന് തന്നെ പരിക്ക് പറ്റിയത് ഭേദമാകട്ടെ എന്ന പ്രേക്ഷകരും കമന്റ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് നടന്‍ ഫഹദിന് കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയത്. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഷൂട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു. താരത്തെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

News, Kerala, State, Mollywood, Actor, Cine Actor, Cinema, Injured, Entertainment, Photo, Instagram, Social Media, Fahad Fazil, Nazriya with a picture of Fahad resting at home due to injury during filming; Fans wish him a speedy recovery


പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനം പ്രമേയമാക്കുന്ന ചിത്രമെന്നാണ് 'മലയന്‍കുഞ്ഞി'നെക്കുറിച്ച് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന വിവരം. സംവിധായകന്‍ മഹേഷ് നാരായണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും അദ്ദേഹം തന്നെയാണ്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.


Keywords: News, Kerala, State, Mollywood, Actor, Cine Actor, Cinema, Injured, Entertainment, Photo, Instagram, Social Media, Fahad Fazil, Nazriya with a picture of Fahad resting at home due to injury during filming; Fans wish him a speedy recovery

Post a Comment