Follow KVARTHA on Google news Follow Us!
ad

ധാരാവിയിലെ കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പൊലീസ് കമിഷണര്‍ രമേഷ് നംഗ്രെ ഹൃദയാഘാതം മൂലം അന്തരിച്ചു

Minister, Mumbai: Dharavi Covid hero dies of heart attack #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

മുംബൈ: (www.kvartha.com 12.03.2021) ധാരാവിയിലെ കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പൊലീസ് കമിഷണര്‍ (എസിപി) രമേഷ് നംഗ്രെ(55) ഹൃദയാഘാതം മൂലം അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ധാരാവി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടറായിരുന്നു നംഗ്രെ. ഭാര്യയും 3 മക്കളുമുണ്ട്.

ധാരാവി പൊലീസ് സ്റ്റേഷനിലെ 60 ഉദ്യോഗസ്ഥര്‍ വരെ കോവിഡ് ബാധിതരായിട്ടും സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ നംഗ്രെയ്ക്കായി. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പ്രശംസ ലഭിച്ച നംഗ്രെയ്ക്ക് ഈയിടെയാണ് എസിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

News, National, India, Mumbai, COVID-19, Health, Health and Fitness, Police Men, Officer, Death, WHO, Minister, Mumbai: Dharavi Covid hero dies of heart attack


ധാരാവിയില്‍ ലോക്ഡൗണ്‍ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിലൂടെ കോവിഡിനു തടയിടാന്‍ നംഗ്രെ കഠിനമായി പ്രയത്നിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, കോവിഡ് നിയന്ത്രിക്കുന്നതില്‍ ധാരാവി കൈവരിച്ച നേട്ടം ലോകാരോഗ്യ സംഘടനയുടെയും (ഡ ബ്ല്യു എച് ഒ) പ്രശംസ നേടി. 

Keywords: News, National, India, Mumbai, COVID-19, Health, Health and Fitness, Police Men, Officer, Death, WHO, Minister, Mumbai: Dharavi Covid hero dies of heart attack

Post a Comment